ഉപയോക്താക്കളും വരുമാനവും വർധിച്ചതായി ഫേസ്ബുക്ക്
text_fieldsകാലിഫോർണിയ: ഇൗ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിൽ േഫസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും വർധനയുണ്ടായതായി കമ്പനി. േകംബ്രിജ് അനലിറ്റിക വിവരങ്ങൾ ചോർത്തിയത് സംബന്ധിച്ച വെളിപ്പെടുത്തൽ കമ്പനിയെ ബാധിച്ചില്ലെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മൂന്നു മാസത്തെ വിവരപ്പട്ടിക കമ്പനി പുറത്തുവിട്ടത്.
2107ലെ ആദ്യ വർഷങ്ങളെ അപേഷിച്ച് സജീവരായ ഉപയോക്താക്കളുടെ എണ്ണം 13 ശതമാനം വർധിച്ചിട്ടുണ്ട്. ഒരോ ദിവസവും 145 കോടി ആളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 13 ശതമാനം ഉയർന്നതാണ്. 2017ലെ ആദ്യ മൂന്നു മാസങ്ങളിൽ കമ്പനിയുടെ വരുമാനത്തിെൻറ 49 ശതമാനം വളർച്ച ഇൗ വർഷത്തിലുണ്ടായിട്ടുണ്ട്.
8.7 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിൽനിന്ന് ചോർന്നതായ വാർത്തകൾ കഴിഞ്ഞ മാസങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേംബ്രിജ് അനലിറ്റിക കമ്പനി നിരവധി ഉപയോക്താക്കളുടെ വിവരങ്ങൾ രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങൾക്കായി നൽകിയതായും പുറത്തുവന്നു. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് അടക്കം പല രാജ്യങ്ങളി
ലെയും ജനാധിപത്യ പ്രക്രിയകളിലും ഇടപെടൽ നടത്തിയതായി വെളിപ്പെടുത്തലുണ്ടായി.
ഇൗ സാഹചര്യത്തിൽ ഫേസ്ബുക്കിെൻറ വിശ്വാസ്യത ഇടിഞ്ഞതായ വിലയിരുത്തലുകൾക്കിടയിലാണ് കമ്പനി മൂന്ന മാസത്തെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ േഫസ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗ് മാപ്പ് പറയുകയും ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.