ഫേസ്ബുക്കിെൻറ സോളാർ വിമാനം ഇന്ത്യയിലേക്കും
text_fieldsന്യൂഡൽഹി: ഫേസ്ബുക്കിെൻറ സോളാർ വിമാനം 'അക്യുല' ഇനി ഇന്ത്യൻ ആകാശത്തും പറക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ അധികൃതരുമായി ഫേസ്ബുക്ക് തുടങ്ങിക്കഴിഞ്ഞു. ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാകാത്ത സ്ഥലങ്ങളിൽ അത് ലഭ്യമാക്കുക എന്നതാണ് അക്യുലയുടെ ദൗത്യം.
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റായ ഫേസ്ബുക്ക് ഉൾപ്രദേശങ്ങളിൽ വെ-ഫൈയുടെ സഹായത്തോടെ ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നതിനായി കൊണ്ടുവന്ന സോളാർ വിമാനമാണ് അക്യുല. ഇത് ലഭ്യമാക്കുന്നതിനായി ടെലികോസുമായി ഫേസ്ബുക്ക് കരാറൊപ്പിട്ടു കഴിഞ്ഞു.
ഇന്ത്യയിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന ഇൻറർെനറ്റ് കണക്ടിവിറ്റി ലഭ്യമാകാത്തവർക്ക് അക്യുലയുടെ സഹായത്തോടെ ടെലികോസ് നൽകുന്ന മൊബൈൽ ബ്രോഡ്ബാൻഡ് സംവിധാനം ലഭിക്കും. ഫേസ്ബുക്കിെൻറ കണക്ടിവിറ്റി പബ്ലിക് പോളിസി ഡയറക്ടർ റോബർട്ട് പെപ്പർ ദേശീയ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫൈബർ ഒപ്ടിക്സ് ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ അക്യുല വഴി ഇൻറർെനറ്റ് ലഭ്യമാക്കാൻ താൽപര്യമുളള ഇന്ത്യയിലെ മൊബൈൽ സേവനദാതാക്കളുമായി ചർച്ചകൾ ആരംഭിച്ചതായും പെപ്പർ അറിയിച്ചു.
ഫേസ്ബുക്കിെൻറ സോളാർ വിമാനം അക്യുല ഇൗ വർഷമാദ്യം അരിസോണയിലാണ് പരീക്ഷിച്ചത്. 141 അടി വലിപ്പമുള്ള ചിറകുകൾ അക്യുലക്കുണ്ടാവും. ഇത് ബോയിങ് 737 വിമാനത്തിെൻറ ചിറകുകളേക്കാൾ വലുതായിരിക്കും. 2000 വാട്ടിെൻറ പവറാണ് അക്യുല പ്രവർത്തിക്കുന്നതിന് ആവശ്യമായി വരിക. വിമാനത്തിലുള്ള സോളാർ പാനലുകൾ ഇൗ പവർ അക്യുലക്ക് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.