ഫിജറ്റ് സ്പിന്നർ പൊട്ടിത്തെറിക്കുമോ?
text_fieldsവാഷിങ്ടൺ: കുട്ടികൾക്കിടയിൽ അതിവേഗം തരംഗമായ കളിപ്പാട്ടമാണ് ഫിജറ്റ് സ്പിന്നർ. എന്നാൽ ഫിജറ്റ് സ്പിന്നർ എന്തെങ്കിലും അപകടമുണ്ടാക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ചാർജ് ചെയ്യാൻ സാധിക്കുന്ന ബ്ലൂടുത്ത് സംവിധാനമുള്ള ഫിജറ്റ് സ്പിന്നർ പൊട്ടിതെറിക്കാൻ സാധ്യതയുണ്ടെന്നാണ് അമേരിക്കയിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്.
അൽബാമയിലെ ഗാർഡൽഡെയിലിൽ ഫിജറ്റ് സ്പിന്നർ പൊട്ടിതെറിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചാർജ് ചെയ്യുന്നതിനിടെ ഫിജറ്റ് സ്പിന്നർ പൊട്ടിതെറിച്ചുവെന്നാണ് അൽബാമയിലെ യുവതിയുടെ ആരോപണം. മുകളിലത്തെ നിലയിൽ നിന്നും കുഞ്ഞിെൻറ കരച്ചിൽ കേട്ട് ഒാടിപ്പോയി നോക്കിയപ്പോൾ ഫിജറ്റ് സ്പിന്നർ പൊട്ടിെതറിച്ച് തീ പടരുന്നതാണ് യുവതി കണ്ടത്. ഭാഗ്യം ഒന്നും കൊണ്ടാണ് തങ്ങൾ രക്ഷപ്പെട്ടതെന്നും യുവതി പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലൈസൻസ് ഇല്ലാത്ത കമ്പനിയായതിനാൽ ഫിജറ്റ് സ്പിന്നർ നിർമിച്ച കമ്പനിയെ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. മെയ്ഡ് ഇൻ ചൈന എന്ന മാത്രമാണ് ഫിജറ്റ് സ്പിന്നറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ പേരോ മറ്റ് വിശദാംശങ്ങളോ ഇതിലില്ലെന്നും യുവതി പറഞ്ഞു. 2017ൽ കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കളിപ്പാട്ടങ്ങളിലൊന്നാണ് ഫിജറ്റ് സ്പിന്നർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.