യു.എസ് വിലക്കിനിടെ വാവേയുടെ ആദ്യ 5ജി സ്മാർട്ട്ഫോണെത്തുന്നു
text_fieldsബീജിങ്: യു.എസ് ഉപരോധം നിലനിൽക്കുന്നതിനിടെ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വാവേയുടെ ആദ്യ 5ജി ഫോൺ പു റത്തിറങ്ങുന്നു. വാവേയുടെ മേറ്റ് 20 എക്സായിരിക്കും 5 ജി സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പുറത്തിറങ്ങുക. ചൈനയ ിൽ 26ന് ഫോൺ വിൽപ്പനക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ വിപണിയിലുള്ള മേറ്റ് 20 എക്സിന് സമാനമാണ് പുതിയ ഫോൺ. കാമറ, സ്ക്രീൻ വലിപ്പം എന്നിവയിലൊന്നും വാവേയ് മാറ്റം വരുത്തിയിട്ടില്ല. എങ്കിലും 5 ജിയെ പിന്തുണക്കുന്നതിനായി ചില ചെറിയ മാറ്റങ്ങൾ ഫോണിൽ വരുത്തിയിട്ടുണ്ട്.
ഫോണിൻെറ ബാറ്ററി ശേഷിയും സ്റ്റോറേജും ഉയർത്തി. മുമ്പ് 4200mAh ആയിരുന്നു ബാറ്ററി ശേഷിയെങ്കിൽ 5ജിയെ പിന്തുണക്കുന്ന വാവേയ് മേറ്റ് 20 എക്സിൽ ഇത് 5000mAh ആണ്. റാം ആറ് ജി.ബിയിൽ നിന്നും എട്ട് ജി.ബിയാക്കി ഉയർത്തി. സ്റ്റോറേജ് 128 ജി.ബിയിൽ നിന്നും 256 ജി.ബിയാക്കി വർധിപ്പിക്കുകയും ചെയ്തു.
അമേരിക്കയുടെ വാണിജ്യ വിലക്ക് നിലനിൽക്കുന്നതിനാൽ എല്ലാ രാജ്യങ്ങളിലും മേറ്റ് 20 എക്സ് വിപണിയിലെത്തുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ ഫോൺ പുറത്തിറക്കുന്നതിനെ കുറിച്ച് വാവേയ് സൂചനകൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.