ഫ്ലിപ്കാർട്ട്-ആമസോൺ ലയനം സൂക്ഷ്മമായി വിലയിരുത്താൻ സി.സി.െഎ
text_fieldsന്യൂഡൽഹി: ഒാൺലൈൻ വ്യാപാര രംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്ലിപ്കാർട്ടിനെ ഇൗ മേഖലയിലെ ആഗോള ഭീമനായ ആമസോൺ ഡോട് കോം വാങ്ങുന്നതിനുമുമ്പ് ഇത് വിപണിയിലുണ്ടാക്കുന്ന പ്രശ്നങ്ങൾ ‘കോംപിറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യ’ (സി.സി.െഎ) സൂക്ഷ്മമായി പരിശോധിക്കും. ഫ്ലിപ്കാർട് ആമസോൺ വാങ്ങുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അമേരിക്കയിലെ വമ്പൻ സൂപ്പർ മാർക്കറ്റ് സ്ഥാപനമായ വാൾമാർട്ട് സ്റ്റോർസും ഫ്ലിപ്കാർട്ട് വാങ്ങാനുള്ള ചർച്ചകൾ നടത്തിവരുന്നുണ്ട്.
ഇതിനെ മറികടന്ന് ഫ്ലിപ്കാർട്ട് സ്വന്തമാക്കുക എന്ന ലക്ഷ്യം ആമസോണിനുണ്ട്. ഇന്ത്യൻ ഒാൺലൈൻ വിപണിയുടെ 80 ശതമാനവും ആമസോൺ, ഫ്ലിപ്കാർട്ട് കമ്പനികളുടെ കൈകളിലാണ്. ഫ്ലിപ്കാർട്ട് വാങ്ങൽ സംബന്ധിച്ച ഒൗദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ വന്നിട്ടില്ല.
ഇൗ ഇടപാട് മുന്നോട്ടുപോകണമെങ്കിൽ സി.സി.െഎ അനുമതി ലഭിക്കേണ്ടതുണ്ട്. ലയനം വിപണിയിലെ മത്സരത്തിനെ ബാധിക്കുമെന്ന നിഗമനത്തിൽ സി.സി.െഎ എത്തിയാൽ, അത് മറികടക്കാനുള്ള നിർദേശങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മുമ്പും ലയന നീക്കങ്ങൾക്ക് ഉപാധിയായി സി.സി.െഎ കടുത്ത നിബന്ധനകൾ മുേന്നാട്ടു െവച്ചിരുന്നു.
ഇരു കമ്പനികളും ഒന്നിക്കുന്നത് കച്ചവടക്കാരെ ദോഷകരമായി ബാധിക്കുമെന്നും അഭിപ്രായമുണ്ട്. കച്ചവടക്കാരുടെ വിലപേശൽ സാധ്യത കുറയുമെന്നതിനാലാണിത്. ‘കൺസ്യൂമർ യൂനിറ്റി ആൻഡ് ട്രസ്റ്റ് സൊസൈറ്റി’ ആണ് ഇൗ അഭിപ്രായമുന്നയിച്ചത്. മാത്രവുമല്ല, ഒാൺലൈൻ വിപണിയുടെ സമ്പൂർണ നിയന്ത്രണം ൈകയിലുള്ളതിനാൽ, ഇവർ വ്യാപാരികളെ തന്നിഷ്ട പ്രകാരം ഭരിക്കാൻ സാധ്യതയുണ്ടെന്നും ഇൗ ഗ്രൂപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.