ഫ്ലിപ്പ്കാർട്ടിെൻറ ഒാഫറിനെതിരെ വൺ പ്ലസ്3
text_fieldsമുംബൈ: കിടിലൻ ഒാഫറുകളുമായ ഫ്ലിപ്പ്കാർട്ടിെൻറ ബിഗ് ബില്യൺ സെയിൽസ് വീണ്ടുമെത്തുന്നു. ഞായറാഴ്ചയാണ് ബിഗ് ബില്യൺ സെയിലിെൻറ പുതിയ പതിപ്പിന് തുടക്കം കുറിക്കുന്നത്. വൺ പ്ലസ് 3 മൊബൈലിെൻറ ഒാഫറുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇത്തവണത്തെ ഫ്ലിപ്പ്കാർട്ടിെൻറ ബിഗ് ബില്യൺ സെയിൽസിനെ ചർച്ചയാക്കുന്നത്.
ആമസോണിൽ 27,000 രൂപക്ക് ലഭിക്കുന്ന വൺ പ്ലസ് 3 മൊബൈൽ 20,000 രൂപക്ക് ലഭ്യമാക്കുമെന്ന് ഫ്ലിപ്പ്കാർട്ട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇൗ ഒാഫറിനെതിരെ വൺ പ്ലസ് 3 മൊബൈൽ നിർമ്മാതാക്കൾ തന്നെ രംഗത്ത് വന്നു. ആമസോൺ 27,000 രൂപക്ക് വിൽക്കുന്ന ഫോൺ എങ്ങനെയാണ് ഫ്ലിപ്പ്കാർട്ട് 20,000 രൂപക്ക് നൽകുന്നതെന്നാണ് വൺ പ്ലസ് 3 നിർമ്മാതാകൾ ചോദിക്കുന്നത്. ആമസോണുമായി തങ്ങൾക്ക് കരാറുണ്ടെന്നും വൺ പ്ലസ് 3 സഹസ്ഥാപകൻ കാൾ പേ പറയുന്നു. മറ്റ് രീതിയിൽ വിൽക്കുന്ന ഫോണുകൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നാണ് വൺ പ്ലസ് 3യുടെ നിലപാട്. കമ്പനി നൽകുന്ന ഒൗദ്യോഗികമായ മാർഗങ്ങളിലൂടെ ഫോൺ വാങ്ങാനും വൺ പ്ലസ് 3 നിർദ്ദേശിക്കുന്നു. എന്നാൽ സംഭവത്തോട് ഇതുവരെയായിട്ടും പ്രതികരിക്കാൻ ഫ്ലിപ്പ്കാർട്ട് തയ്യാറായിട്ടില്ല.
.@_sachinbansal brother, what's this? We're exclusive with @amazonIN pic.twitter.com/0QBoyagoXz
— Carl Pei (@getpeid) December 16, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.