ട്രംപിനെ വിലക്കാൻ ട്വിറ്റർ വാങ്ങാനൊരുങ്ങി യു.എസ് വനിത
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് നടത്തുന്ന പ്രചാരണങ്ങൾക്ക് അറുതി വരുത്താൻ ട്വിറ്ററിനെ വാങ്ങാനൊരുങ്ങി സി.െഎ.എ ഏജൻറ്. മുൻ സി.െഎ.എ ഏജൻറായ വലേറ പാം വിൽസണാണ് ട്രംപിെൻറ മോശം ട്വീറ്റുകളെ തടയാനായി ട്വിറ്റർ വാങ്ങാനൊരുങ്ങുന്നത്. #BuyTwitter #BanTrump എന്ന പേരിലുള്ള കാമ്പയിനിലൂടെ പണം സ്വരുപിച്ച് ട്വിറ്റർ വാങ്ങാനാണ് വിൽസണിെൻറ പദ്ധതി.
കാമ്പയിൻ തുടങ്ങിയ ശേഷം ഏകദേശം 1190 പേരാണ് ഇതിെൻറ ഭാഗമായി. 39,269 ഡോളർ ഇതുവരെ ലഭിച്ചിട്ടുണ്ട്. 1 ബില്യൺ ഡോളർ സ്വരൂപിക്കാനാണ് നീക്കം.
ട്വിറ്ററിലെ ട്രംപിെൻറ പ്രവർത്തികൾ വളരെ ഭീകരമാണ്. പത്രപ്രവർത്തകർ ഉൾപ്പടെയുള്ളവർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ട്രംപ് ഉന്നയിക്കുന്നത്. ഇതിന് അറുതി വരുത്താനുള്ള സമയമാണിതെന്ന് വലേറ ട്വിറ്റ് ചെയ്തു. ഇത്തരത്തിൽ ശേഖരിക്കുന്ന പണമുപയോഗിച്ച് ട്വിറ്ററിൽ തങ്ങളുടെ താൽപര്യങ്ങൾ സംരിക്ഷിക്കാൻ ശ്രമിക്കുമെന്നാണ് വലേറ അറിയിച്ചിരിക്കുന്നത്. ഇത് എത്രത്തോളം പ്രാവർത്തികമാവുമെന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.