ആപ്പിൾ തകരുന്നോ ?
text_fields
ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനികളിലൊന്നാണ് ആപ്പിൾ. വിപണി വിഹിതം ട്രില്യൺഡോളറും കടന്ന് കുതിച്ചതോടെ യു.എസിൽ എതിരാളികളില്ലാതെ കുതിക്കാൻ ആപ്പിളിനായി. ആഗോളതലത്തിൽ തന്നെ ആഡംബരത്തിെൻറ ചിഹ്നമായി ആപ്പിളും െഎഫോണും മാറി. എന്നാൽ, കാലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആപ്പിളിനെ കുറിച്ച് ഇപ്പോൾ വരുന്ന വാർത്തകൾ അത്ര സുഖകരമല്ല. ഏതാനം ആഴ്ചകളായി വൻ തകർച്ചയാണ് ആപ്പിളിെൻറ ഒാഹരി വിലയിൽ രേഖപ്പെടുത്തുന്നത്. ഒക്ടോബറിന് ശേഷം 20 ശതമാനം വരെ ആപ്പിളിെൻറ ഒാഹരി വില കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. 180 ഡോളറിനും താഴെയാണ് നിലവിൽ ആപ്പിൾ ഒാഹരികൾ വ്യാപാരം നടത്തുന്നത്. 2018ൽ കേവലം 2.3 ശതമാനത്തിെൻറ നേട്ടം മാത്രമാണ് കമ്പനി ഒാഹരികൾക്ക് ഉണ്ടായത്.
വിൽപന കുറയുന്നു
െഎഫോണുകളുടെ വിൽപന കുറയുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാനകാരണം. ആപ്പിൾ െഎഫോണിെൻറ വിൽപന കുറയുന്നത് നിക്ഷേപകരെ ആശങ്കയിലാക്കുന്നു. പല ആപ്പിൾ ഉൽപന്നങ്ങളുടെയും വിൽപനയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. പല ആപ്പിൾ ഉൽപന്നങ്ങളും വിപണിയിൽ നിന്ന് പിൻവലിക്കുന്നുണ്ട്. ഇതുമൂലം കമ്പനിയുടെ വരുമാനത്തിൽ അഞ്ച് ശതമാനത്തിെൻറ വരെ കുറവുണ്ടായെന്നാണ് കണക്കുകൾ. ഇൗ സാഹചര്യത്തിൽ ആപ്പിളിന് നിക്ഷേപം നടത്തുന്നതിന് മുന്നോടിയായി നിക്ഷേപകർ കരുതലെടുക്കുന്നു.
ഉയർന്ന വില വെല്ലുവിളി
സ്മാർട്ട്ഫോൺ വിൽപനയിലെ കുറവ് പരിഹരിക്കാനായി വില കൂട്ടുകയെന്ന തന്ത്രമാണ് ആപ്പിൾ പരീക്ഷിക്കുന്നത്. ഇതിലുടെ ഉയർന്ന വരുമാനമുണ്ടാക്കി പ്രതിസന്ധി മറികടക്കുകയാണ് ആപ്പിൾ ലക്ഷ്യം. എന്നാൽ, ഉയർന്ന വില നൽകി ഫോൺ വാങ്ങാൻ യു.എസിലെ ഉപഭോക്താക്കൾ താൽപര്യം കാണിക്കുന്നില്ല. സെപ്തംബറിൽ ആപ്പിൾ പുറത്തിറക്കിയ െഎഫോൺ മോഡലുകളുടെ വില തുടങ്ങുന്നത് 750 ഡോളറിലാണ്. മോഡലുകളുടെ ഉയർന്ന വില കമ്പനിക്ക് വെല്ലുവിളിയാവുന്നു.
ആപ്പിളിൽ വിശ്വാസമില്ലാതെ നിക്ഷേപകർ
ഭാവിയിൽ ആപ്പിൾ പേ, ആപ്പിൾ മ്യൂസിക്, ആപ്പ് സ്റ്റോർ തുടങ്ങിയവയിൽ നിന്ന് വരുമാനം ഉണ്ടാക്കാമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. 50 ബില്യൺ ഡോളറിെൻറ വരുമാനമാണ് ഇവയിൽ നിന്നും കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം, നിക്ഷേപകർക്ക് ആപ്പിളിെൻറ ഇൗ പദ്ധതികളിൽ അത്ര വിശ്വാസം പോര. ഭാവിയിെൽ പദ്ധതികളെ കുറിച്ച് ആപ്പിൾ സൂചന നൽകാത്തതും വെല്ലുവിളിയാവുന്നു.
ചൈന-അമേരിക്ക വ്യാപാര യുദ്ധം
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം ആപ്പിളിന് ചില്ലറ വെല്ലുവിളിയല്ല സൃഷ്ടിക്കുന്നത്. ആപ്പിളിെൻറ വലിയൊരു വിപണിയാണ് ചൈന. അതുപോലെ ആപ്പിൾ ഫോണുകളുടെ അസംബ്ലിങ് ഉൾപ്പടെ നടത്തുന്നത് ചൈനയിലാണ്. വ്യാപാര യുദ്ധം വന്നതോടെ ആപ്പിളിെൻറ ചൈനയിലെ കച്ചവടവും പ്രതിസന്ധിയിലാണ്. ഇതും കമ്പനിയുടെ നിലവിലെ തിരിച്ചടിക്ക് കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.