വീട്ടിനുള്ളിൽ പുലിയെ വരുത്താം; ഫോണിൽ ഇങ്ങനെ ചെയ്താൽ മതി
text_fieldsകോവിഡ് 19 വൈറസ് എല്ലാം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. വൈറസ് വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വ ീട്ടിൽ ബോറടിച്ചിരിക്കുന്നവർ സമൂഹ മാധ്യമങ്ങൾ തുറന്നാലും ന്യൂസ് ചാനലുകൾ തുറന്നാലും സർവം കൊറോണമയം. ഇൗ സാഹചര ്യത്തിലാണ് ഗൂഗ്ൾ അവരുടെ പുതിയ വിനോദ സംവിധാനവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇത് മുതിർന്നവരേക്കാൾ ആനന്ദം നൽകുക കുട്ടികൾക്കായിരിക്കും എന്ന് മാത്രം.
കാട്ടിലെ പുലിയും മുതലയും കടലിലെ ഇതുവരെ നേരിട്ട് കാണാ ത്ത മീനുമൊക്കെ വീട്ടിനകത്ത് വരും. അതും 3ഡിയിൽ. അതെ, ജീവികളുടെ 3ഡി ഹോളോഗ്രാമുകൾ നമ്മുടെ ചുറ്റുപാടിൽ പ്രത്യക്ഷമാക്കാൻ കഴിയുന്ന സംവിധാനമാണിത്. നേരത്തെ ചില സ്മാർട്ട്ഫോണുകളിൽ മാത്രം ലഭ്യമായിരുന്ന ഗൂഗ്ൾ എ.ആർ ആനിമേഷൻ ഇപ്പോൾ എല്ലാവർക്കും പരീക്ഷിച്ച് നോക്കാൻ സാധിക്കും.
വേണ്ടത് ഒരു എ.ആർകോർ സംവിധാനമുള്ള സ്മാർട്ട്ഫോൺ (ഇന്ന് മിക്ക ഫോണുകളിലും ഇത് ലഭ്യമാണ്), നെറ്റ് കണക്ഷൻ, പിന്നെ ഗൂഗ്ൾ ആപ്പിെൻറ ഏറ്റവും പുതിയ വേർഷൻ. നിലവിൽ 24 ജീവികൾ മാത്രമാണ് ഇത്തരത്തിൽ സ്മാർട്ട്ഫോൺ കാമറയിലൂടെ കാണാൻ കഴിയുക. (എ.ആർ കോർ സംവിധാനം നിങ്ങളുടെ ഫോണിൽ ലഭ്യമല്ലെങ്കിൽ ഫോണിന്റെ സ്ക്രീനിൽ മാത്രമേ ജീവിയുടെ രൂപം കാണാൻ സാധിക്കൂ)
എങ്ങനെയാണ് ഗൂഗ്ൾ 3ഡി ഹോളാഗ്രാം നിങ്ങളുടെ ഫോണിൽ പ്രവർത്തിപ്പിക്കുക:-
സ്റ്റെപ് 1 :- ഗൂഗ്ളിൽ ‘GOOGLE AR ANIMALS’ എന്ന് ടൈപ്പ് ചെയ്യുക.
സ്റ്റെപ് 2:- ആദ്യം തന്നെ കടുവയും മുതലയും മീനുകളും പാമ്പുമൊക്കെയായുള്ള ഒരു ലിസ്റ്റ് നിരനിരയായി നിങ്ങൾക്ക് ലഭിക്കും.
സ്റ്റെപ് 3:- അതിൽ ഇഷ്ടമുള്ള മൃഗത്തെ തെരഞ്ഞെടുക്കുക.
സ്റ്റെപ് 4:- നിങ്ങൾ തെരഞ്ഞെടുത്തത് കടുവയെ ആണെങ്കിൽ ചലിക്കുന്ന ഒരു കടുവയെ ഗൂഗ്ൾ നിങ്ങൾക്ക് കാട്ടിത്തരും. കൂടെ ഒരു VIEW IN 3D എന്ന ഒാപ്ഷനും കാണാം. അതിൽ ക്ലിക് ചെയ്യുക
സ്റ്റെപ് 5:- കടുവയുടെ 3ഡി രൂപം നിങ്ങളുടെ സ്മാർട്ട്ഫോൺ സ്ക്രീനിൽ തെളിയും. ശബ്ദത്തോടെ ചലിക്കുന്ന കടുവയുടെ ആനിമേഷന് താഴെയായി കാണാം VIEW IN MY SPACE, അതിൽ ക്ലിക് ചെയ്യുക.
സ്റ്റെപ് 6:- നിങ്ങളുടെ കാമറ ആപ്പിന് ഗൂഗ്ൾ ആക്സസ് പെർമിഷൻ നൽകിയിട്ടുണ്ടെങ്കിൽ കാമറയിലേക്ക് പോവുകയും കാമറ ചലിപ്പിക്കാൻ ഗൂഗ്ൾ നിർദേശം നൽകുകയും ചെയ്യും.
സ്റ്റെപ് 7:- റൂമിലെ ഫ്ലോറിന് നേരെ കാമറ കണ്ണുകൾ ഫോക്കസ് ചെയ്ത് ചലിപ്പിക്കുക. കടുവയുടെ ജീവൻ തുടിക്കുന്ന ആനിമേഷൻ റെഡി.
നിങ്ങൾ തെരഞ്ഞെടുക്കുന്ന ആനിമേഷൻ സൂം ചെയ്ത് വലുതാക്കുവാനും ചെറുതാക്കുവാനും സാധിക്കും. കടുവയെ ചേർത്ത് നിർത്തി ഫോട്ടോ എടുക്കാനും വിഡിയോ പകർത്താനും കഴിയുന്ന വിധത്തിലാണ് എ.ആർ അനിമൽ എന്ന സംവിധാനം ഗൂഗ്ൾ ഒരുക്കിയിരിക്കുന്നത്. എന്തായാലും ഇൗ അടച്ചുപൂട്ടൽ കാലത്ത് കുട്ടികളെ ആനന്ദിപ്പിക്കാൻ ഗൂഗ്ളിന്റെ 3ഡി ഹോളോഗ്രാം ഫീച്ചറും ഒന്ന് പരീക്ഷിച്ചു നോക്കൂ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.