പ്രതീതി യാഥാർഥ്യത്തിെൻറ അനന്തസാധ്യതകളുമായി ഗൂഗ്ൾ
text_fieldsകാലിഫോർണിയ: പ്രതീതി യാഥാർഥ്യത്തിെൻറ(ഒാഗ്മെൻറഡ് റിയാലിറ്റി) അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ ഗൂഗ്ൾ. ഇതിനായി എ.ആർ കോർ എന്ന സേങ്കതം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കമ്പനി. ആപ്പിൾ ഉൾപ്പടെയുള്ളവരുടെ പാത പിന്തുടർന്നാണ് ഗൂഗ്ളും പുതിയ സാേങ്കതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്.
ആപ്പിൾ െഎ.ഒ.എസ് 11ാം പതിപ്പിൽ അവതരിപ്പിച്ച എ.ആർ കിറ്റ് എന്ന സംവിധാനത്തിന് സമാനമാണ് ഗൂഗ്ളിെൻറ കോർ. നേരത്തെ ഗൂഗ്ൾ ഉപയോഗിച്ച എ.ആർ കിറ്റായ ടാേങ്കാ നിന്ന് തീർത്തും വ്യത്യസ്തമാണ് എആർകോർ. ടാേങ്കാ പ്ലാറ്റ്ഫോമിൽ എആർ സാേങ്കതിക വിദ്യ ഒരുക്കണമെങ്കിൽ പ്രത്യേക ഉപകരണങ്ങൾ ആവശ്യമായിരുന്നു. ഇൗ പരിമതി മറികടക്കുന്നതാണ് എ.ആർ കോർ സോഫ്റ്റ്വെയർ ഡെവലപ്മെൻറ് കിറ്റ്. െഡവലപ്പർമാർക്ക് എആർകോർ സോഫ്റ്റ്വെയർ ഡെവലപ്പ്മെൻറ് കിറ്റായി ഉപയോഗിക്കാം.
ആപ്പിളിന് പിന്നാലെ ഗൂഗ്ളും പ്രതീതി യാഥാർഥ്യത്തിെൻറ സാേങ്കതിക വിദ്യയിലേക്ക് ചുവടുവെക്കുന്നതോടെ ടെക് ലോകത്തിൽ പുതിയൊരു വിപ്ലവത്തിനാണ് ഇത് തുടക്കം കുറിക്കുന്നത്. ഭാവിയിൽ കേവലം മൊബൈൽ ഫോണിനുമൊപ്പം മറ്റ് സാേങ്കതികവിദ്യകളാവും വിപണിയെ ഭരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.