നക്ഷത്ര സമൂഹത്തിലേക്കുള്ള ചരിത്ര സന്ദേശം ഒാർമിപ്പിച്ച് ഗൂഗ്ൾ ഡൂഡ്ൽ
text_fieldsന്യൂഡൽഹി: ഭൂമിക്കു പുറത്ത് ജീവെൻറ സാന്നിധ്യമുണ്ടോ എന്ന അന്വേഷണത്തിലെ നിർണായക ചുവടുവെപ്പായി വിശേഷിപ്പിക്കപ്പെടുന്ന ‘അറെസിബോ മെസേജ്’ ഒാർമിപ്പിക്കുന്ന ഡൂഡ്ലുമായി ഗൂഗ്ൾ. 44 വർഷം മുമ്പാണ് ഭൂമിയിൽനിന്ന് 25,000 പ്രകാശവർഷം അകലെയുള്ള നക്ഷത്ര സമൂഹമായ ഹെർകുലീസിനെ ലക്ഷ്യമിട്ട് ഒരുസംഘം ശാസ്ത്രജ്ഞർ പ്രത്യേക സന്ദേശമയച്ചത്.
1974ൽ പോർടോ റികോയിലെ അറെസിബോ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞരാണ് ‘അറെസിബോ മെസേജ്’ എന്ന പേരിൽ പിന്നീട് പ്രശസ്തമായ മൂന്നുമിനിറ്റ് സന്ദേശം അയച്ചത്. 1000 അടി വ്യാസമുള്ള ഡിഷ് ടെലിസ്കോപ് ഉപേയാഗിച്ചായിരുന്നു ഇത്.
തികച്ചും പ്രതീകാത്മക ചുവടുവെപ്പായിരുന്നു ഇതെന്ന് കോർണൽ സർവകലാശാലയിലെ ഗോളശാസ്ത്രജ്ഞൻ ഡോണൾഡ് കാംപൽ പറഞ്ഞു. നാലര പതിറ്റാണ്ടിനിടെ 259 ലക്ഷം കോടി മൈലുകളാണ് സന്ദേശം താണ്ടിയത്. 25,000 പ്രകാശവർഷം ദൂരെയുള്ള ലക്ഷ്യത്തിെൻറ വളരെ ചെറിയ ഒരംശം മാത്രമേ ആവുന്നുള്ളൂ ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.