ഗൂഗിളിന് 500 കോടി ഡോളർ പിഴ
text_fieldsബ്രസൽസ്: ടെക് ഭീമനായ ഗൂഗിളിന് യുറോപ്യൻ യൂനിയൻ വൻ പിഴ ചുമത്തി. വിശ്വാസ ലംഘനം നടത്തിയതിനാണ് ഗുഗിളിന് 500 കോടി ഡോളർ പിഴശിക്ഷ യൂറോപ്യൻ യൂനിയൻ വിധിച്ചത്.
ആൻഡ്രോയിഡ് വിപണിയിലെ ആധിപത്യം വിപണിയിലെ മറ്റുള്ളവരെ മറികടക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണത്തിലാണ് യുറോപ്യൻ യൂനിയൻ ഗൂഗിളിനെതിരെ നടപടിയെടുത്തിരിക്കുന്നത്. ആൻഡ്രോയിഡ് വഴി സ്വന്തം ആപുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിച്ചുവെന്നാണ് ഗൂഗിളിനെതിരായ പ്രധാനമായ ആരോപണം. ഉദാഹരണമായി പ്ലേ സ്റ്റോർ ഉപയോഗിക്കണമെങ്കിൽ ഗൂഗിളിെൻറ തന്നെ സെർച്ച് എൻജിനും ബ്രൗസർ ആപും നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കണം. ഇത്തരത്തിൽ വിപണിയിലെ ആധിപത്യം ഉപയോഗിച്ച് സ്വന്തം ആപുകൾ ഗൂഗിൾ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.
കണക്കുകളനുസരിച്ച് ലോകത്തെ മൊബൈൽ ഫോണുകളിൽ 76.99 ശതമാനത്തിലും ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് സോഫ്റ്റ്വെയറാണ്. 18.91 ശതമാനം ആളുകൾ ആപ്പിളിെൻറ െഎ.ഒ.എസ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നു. 0.47 ശതമാനം പേർ മാത്രമാണ് വിൻഡോസ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.