ടിക്ടോക്കിനെ രക്ഷിക്കാൻ ഗൂഗിൾ; ഒഴിവാക്കിയത് 80 ലക്ഷം നെഗറ്റീവ് റിവ്യൂകൾ
text_fieldsയൂട്യൂബ് ആരാധകർ ഒന്നടങ്കം നെഗറ്റീവ് റിവ്യൂമായി വന്നപ്പോൾ ടിക്ടോക്കിെൻറ റേറ്റിങ്ങ് ഒറ്റദിവസം കൊണ്ടാണ് കൂപ്പുകുത്തിയത്. 4.7 റേറ്റങ്ങിൽനിന്നായിരുന്നു 1.2ലേക്കുള്ള പതനം. ഇതോടെ ടിക്ടോക്കിനെ രക്ഷിക്കാൻ ഗൂഗിളിന് തന്നെ ഇടപെടേണ്ടി വന്നു. ഇതിെൻറ ഭാഗമായി 80 ലക്ഷത്തിലേറെ നെഗറ്റീവ് റിവ്യുകളാണ് േപ്ലസ്റ്റോറിൽനിന്ന് നീക്കിയത്.
നിലവില്‍ പ്ലേ സ്റ്റോറില്‍ 20 ദശലക്ഷം റിവ്യുകളാണ് ടിക്ടോക്കിനുള്ളത്. ഏറ്റവും കുറഞ്ഞ 1.2 റേറ്റിംഗിലെത്തിയപ്പോള്‍ ടിക്ടോക്കിന് 28 ദശലക്ഷം റിവ്യൂകളുണ്ടായിരുന്നു. ഏകദേശം 80 ലക്ഷത്തിലേറെ റിവ്യൂകള്‍ ഇപ്പോൾ കാണാനില്ല. ഇതിന് പിന്നാലെ ടിക്ടോക്കിെൻറ റേറ്റിംഗ് 4.4ലേക്ക് കുതിച്ചുയരുകയും ചെയ്തു.
രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കാൻ പോരാട്ടം നടക്കവേയാണ് വെർച്വൽ ലോകത്ത് ടിക്ടോക് - യൂട്യൂബ് ആരാധകർ തമ്മിലെ യുദ്ധം അരങ്ങേറിയത്. യൂട്യൂബ് കണ്ടൻറ് ക്രിയേറ്റർമാർക്കെതിരെ ആമിർ സിദ്ദിഖി എന്ന ടിക്ടോക് സെലിബ്രിറ്റി സംസാരിക്കുന്ന വിഡിയോയെ അജയ് നഗർ എന്ന യൂട്യൂബർ നിശിതമായി വിമർശിക്കുകയും സിദ്ദീഖിയെ കളിയാക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്. ടിക്ടോക് യൂസർമാരെ റോസ്റ്റ് ചെയ്ത് (കളിയാക്കി) അജയ് നഗറിെൻറ കാരിമിനാറ്റി എന്ന ചാനൽ അപ്ലോഡ് ചെയ്ത വിഡിയോ യൂട്യൂബിെൻറ നിബന്ധനകൾ ലംഘിച്ചു എന്ന് കാട്ടി പ്ലാറ്റ്ഫോമിൽനിന്ന് നീക്കം ചെയ്തു. കാരിമിനാറ്റിയുടെ വിഡിയോയിൽ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കമുണ്ടെന്നാണ് യൂട്യൂബ് കണ്ടെത്തിയത്.
പിന്നാലെ ട്വിറ്ററിൽ #justiceforcarry, #bringbackcarrysvideo, #shameonyoutube എന്നീ ഹാഷ്ടാഗുകൾ തരംഗമാവാൻ തുടങ്ങി. കാരിമിനാറ്റിയുടെ വിഡിയോ ചിലർ കൂട്ടമായി റിപ്പോർട്ട് ചെയ്തതോടെയാണ് യൂട്യൂബിന് പിൻവലിക്കേണ്ടി വന്നത്. 1.8 കോടി സബ്സ്ക്രൈബർമാരുള്ള കാരിമിനാറ്റി എന്ന ചാനലിനെ പിന്തുണച്ച് ലക്ഷക്കണക്കിനാളുകൾ സമൂഹമാധ്യമങ്ങളിൽ ടിക്ടോക്കിനെതിരെ തിരിഞ്ഞു.
#BanTikTokInIndia, #justiceforcarry, #bringbackcarrysvideo, #shameonyoutube തുടങ്ങിയ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രൻറിങ്ങായി മാറി. ഇതോടെപ്പാണ് േപ്ലസ്റ്റോറിൽ ടിക്േടാക്കിെൻറ റേറ്റിങ്ങും കുത്തനെ താഴ്ന്നത്. റേറ്റിങ് വീണ്ടും ഉയർന്നെങ്കിലും യൂട്യൂബ് ആരാധകർ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.