ഹർഷിതിന് പ്രായം പതിനാറ്; ശമ്പളം 1.44 കോടി
text_fields
ന്യൂഡൽഹി: ഇന്ത്യക്കാരനായ 16കാരൻ നേരംപോക്കിന് തുടങ്ങിയ വര ഒടുവിൽ കാര്യമായി. കൗമാരക്കാരെൻറ പ്രാഗല്ഭ്യം തിരിച്ചറിഞ്ഞ ആഗോള സെർച് എൻജിൻ ഭീമനായ ഗൂഗ്ൾ ജോലിക്കെടുത്തു. വാർഷികശമ്പളം 1.44 കോടി രൂപ.
ചണ്ഡിഗഢ് സെക്ടർ 33ൽ ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ 11ാം ക്ലാസ് ഇൻഫർമേഷൻ ടെക്നോളജി വിദ്യാർഥി ഹർഷിത് ശർമയാണ് ഇൗ മിടുക്കൻ. സ്ഥിരമായി ഒാൺലൈനിൽ െതാഴിലവസരങ്ങൾ തേടിക്കൊണ്ടിരുന്ന ഹർഷിത് ഗൂഗ്ളിൽ അവസരമുണ്ടെന്നറിഞ്ഞ് അപേക്ഷിച്ചു. ഒാൺലൈനായി നടത്തിയ അഭിമുഖത്തിൽ വിജയിച്ചു.
10 വർഷമായി ഗ്രാഫിക് ഡിസൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹർഷിത് താൻ വരച്ച ചിത്രങ്ങൾ ഗൂഗ്ൾ അധികൃതരെ കാണിച്ചു. തുടർന്നാണ് അമേരിക്കയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്. ജോലിയിൽ ചേർന്ന് ഒരുവർഷത്തെ പരിശീലനം പൂർത്തിയാക്കണം. ഇൗ കാലയളവിൽ നാല് ലക്ഷം രൂപയാണ് ശമ്പളം. പരിശീലനശേഷം സ്ഥിരനിയമനം ലഭിക്കുന്നതോടെ വേതനം മാസം 12 ലക്ഷം രൂപയായി ഉയരും.
ഹരിയാന കുരുക്ഷേത്രയിലെ മതാന സ്വദേശിയാണ് ഹർഷിത്. മാതാപിതാക്കൾ സ്കൂൾ അധ്യാപകരാണ്. ഇൗ കൗമാരക്കാരൻ വരക്കുന്ന ചിത്രങ്ങൾ അരലക്ഷം വരെ മുടക്കി വാങ്ങാൻ ആളുണ്ട്. ഹോളിവുഡ്-ബോളിവുഡ് താരങ്ങളുടെ പോസ്റ്ററുകൾക്കാണ് ഡിമാൻഡ്. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ 7000 രൂപയുടെ അവാർഡ് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.