ഗൂഗിളിന് 240 കോടി യൂറോ പിഴ
text_fieldsബ്രസൽസ്: സെർച്ച് റിസൽട്ടിൽ കൃത്രിമം കാണിച്ചതിന് ഇൻറർനെറ്റ് ഭീമനായ ഗൂഗിളിന് യൂറോപ്യൻ കമ്മീഷെൻറ വൻ പിഴ. 240 േകാടി യൂറോയാണ് ഗൂഗിളിന് പിഴയായി ചുമത്തിയിരിക്കുന്നത്. സെർച്ച് ചെയ്യുേമ്പാൾ സ്വന്തം ഒാൺലൈൻ ഷോപ്പിങ് സൈറ്റ് റിസൾട്ടുകളിൽ ഏറ്റവും മുകളിൽ വരുന്ന രൂപത്തിലേക്ക് മാറ്റം വരുത്തിയതിനാണ് ഗൂഗിളിന് വൻ പിഴ ശിക്ഷ ചുമത്തിയിരിക്കുന്നത്.
90 ദിവസത്തിനകം നിയമപരമല്ലാത്ത നടപടികളിൽ നിന്ന് ഗൂഗിൾ പിൻമാറിയില്ലെങ്കിൽ 5 ശതമാനം അധിക തുക പിഴയായി നൽേകണ്ടി വരുമെന്നാണ് യൂറോപ്യൻ കമീഷൻ അറിയിച്ചിരിക്കുന്നത്. നിരവധി പുതിയ ഉൽപന്നങ്ങൾ ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. അത് എല്ലാവരുടെയും നിത്യജീവിതത്തിൽ സ്വാധീനിച്ചിട്ടുമുണ്ട്. എന്നാൽ സ്വന്തം ഷോപ്പിങ് സൈറ്റിനെ പ്രൊമോട്ട് ചെയ്യുന്ന രൂപത്തിൽ സെർച്ച് റിസൾട്ടിൽ മാറ്റം വരുത്തിയ ഗൂഗിളിെൻറ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് യൂറോപ്യൻ കമീഷൻ ചൂണ്ടിക്കാട്ടി.
ഒരു വർഷം നീണ്ട നിന്ന അന്വേഷങ്ങൾക്ക് ശേഷമാണ് ഗൂഗിളിനെതിരെ പിഴ ചുമത്താൻ യൂറോപ്യൻ കമീഷൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഗൂഗിളിനെതിരായ അന്വേഷണങ്ങൾക്ക് യൂറോപ്യൻ കമീഷൻ തുടക്കം കുറിച്ചത്. എന്നാൽ പിഴ ശിക്ഷക്കെതിരെ അപപീൽ പോകുമെന്ന് ഗൂഗിൾ വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.