വിഡ്ഢിയെന്ന് തിരഞ്ഞാൽ ട്രംപിൻെറ ചിത്രം; സുന്ദർ പിച്ചെയെ വിളിച്ചുവരുത്തി വിശദീകരണം തേടി
text_fieldsവാഷിങ്ടൺ: ഗൂഗ്ളിൽ വിഡ്ഢി (idiot) എന്ന വാക്കിൻെറ ചിത്രങ്ങൾ തെരയുമ്പോൾ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻെറ ഫോട്ടോകൾ കാണിക്കുന്നത് ചോദ്യം ചെയ്ത് റിപബ്ലിക്കൻസ്. ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെയെ വിളിച്ചു വരുത്തിയാണ് അമേരിക്കൻ സെനറ്റ ് വിശദീകരണം തേടിയത്. ഹൗസ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ ചൊവ്വാഴ്ച രാവിലെയാണ് സുന്ദർ പിച്ചെ ഹാജരായത്. പ്രസക്തി, ജനപ്രീതി, തിരയൽ പദം എന്നിവ ഉൾപ്പെടെ ഏതാണ്ട് 200 ഘടകങ്ങൾ കണക്കിലെടുത്തുള്ള ഗൂഗ്ൾ അൽഗോരിതം പിച്ചെ വിശദീകരിക്കാൻ ശ ്രമിച്ചെങ്കിലും റിപ്പബ്ലിക്കൻ അംഗങ്ങൾ വിശ്വാസത്തിലെടുക്കാൻ തയ്യാറായില്ല.
ഗൂഗിൾ ജീവനക്കാർ രാഷ്ട്രീയ കാരണങ്ങളാൽ തെരച്ചിൽ ഫലങ്ങളിൽ ഇടപെടുന്നെന്ന സെനറ്റർമാരുടെ ആരോപണങ്ങൾക്കെതിരെ പിച്ചെ വിശദീകരണം നൽകി. തിരയൽ ഫലങ്ങളെ കൈകാര്യം ചെയ്യാൻ ജീവനക്കാരോട് നിർദേശിച്ചിരുന്നോ എന്ന് ലാമാർ സ്മിത്ത് എന്ന അംഗം പിച്ചെയോട് ചോദിച്ചു. ഒരു വ്യക്തിക്കോ അതല്ലെങ്കിൽ ഒരു കൂട്ടം ആളുകൾക്കു വേണ്ടിയാ ഇത് ചെയ്യാൻ സാധിക്കില്ലെന്നും ഗൂഗ്ൾ ഫലം തരുന്നത് പല ഘട്ടങ്ങളിലൂടെയാണെന്നും പിച്ചെ വിശദീകരിച്ചു. എന്നാൽ സ്മിത്ത് ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ഗൂഗ്ൾ തരിച്ചിൽ പ്രക്രിയയെ കൃത്രിമമായി കൈകാര്യം ചെയ്യാൻ മനുഷ്യർക്ക് കഴിയുമെന്ന് കരുതുന്നതായി സ്മിത്ത് അഭിപ്രായപ്പെട്ടു. അടിസ്ഥാനപരമായി മനുഷ്യനുണ്ടാക്കിയ പ്രക്രിയയാണെന്നും സ്മിത്ത് വ്യക്തമാക്കി.
റിപ്പബ്ലിക്കൻ ആരോഗ്യ സംരക്ഷണ ബിൽ അല്ലെങ്കിൽ ജി.ഒ.പി നികുതി വെട്ടിപ്പ് എന്നിവയെപ്പറ്റി തെരയുമ്പോൾ അതിൻെറ നെഗറ്റീവ് ഫലങ്ങൾ ആണ് ആദ്യം കാണിക്കുന്നത് എന്നായിരുന്നു മറ്റൊരു ആരോപണം. ഗൂഗിൾ എങ്ങനെയാണ് ഇത് കാണുന്നത്? അത് അൽഗൊരിതം മാത്രമാണോ, അതോ അവിടെ വേറെ വല്ലതും കൂടുതൽ നടക്കുന്നുണ്ടോ?- സ്റ്റീവ് ചബോട്ട് എന്ന അംഗം ചോദിച്ചു.
നെഗറ്റീവ് വാർത്തകൾ കാണുന്നതിന്റെ നിരാശ ഞാൻ മനസ്സിലാക്കുന്നു. എനിക്കും അത് അറിയാം. ഞാൻ അത് എന്നിൽ കാണുന്നു. ഇവിടെ പ്രധാനപ്പെട്ടത് എന്താണെന്നാൽ എന്ത് വിഷയത്തിലും ഏത് സമയത്തും ഫലം ലഭ്യമാക്കാൻ ഞങ്ങൾ ശക്തമായ രീതി ഉപയോഗിക്കുന്നു. ഒരു കൂട്ടം റൂബ്രിക്സ് ഉപയോഗിച്ച് ഞങ്ങൾ വസ്തുനിഷ്ഠമായി ഇത് ചെയ്യാൻ ശ്രമിക്കുന്നു. സാധ്യമായതിൽ ഏറ്റവും മെച്ചപ്പെട്ടത് നൽകുന്നത് ഉറപ്പുവരുത്താനുള്ള ഞങ്ങളുടെ താത്പര്യമാണിത്. ഞങ്ങളുടെ അൽഗോരിതത്തിന് രാഷ്ട്രീയ വികാരമില്ല -പിച്ചെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.