Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഗൂഗിൾ തേസ്​ ഇല്ല പകരം...

ഗൂഗിൾ തേസ്​ ഇല്ല പകരം പേ; ഇനി വായ്​പയുമെടുക്കാം

text_fields
bookmark_border
google-pay-23
cancel

ന്യൂഡൽഹി: ഗൂഗിൾ ഒാൺലൈൻ പേയ്​മ​​െൻറ്​ ആപായ തേസി​​​െൻറ പേര്​ മാറ്റുന്നു. ​ഗൂഗിൾ പേ എന്നായിരിക്കും ഇനി അറിയപ്പെടുക. ഇതിനൊപ്പം സ്വകാര്യ ബാങ്കുകളുമായി ചേർന്ന്​ ചില പുതിയ ഫീച്ചറുകളും ഗൂഗിൾ അവതരിപ്പിക്കുന്ന​ുണ്ട്​. ഡൽഹിയിൽ നടന്ന വാർഷിക പരിപാടിയിലാണ്​ ​പുതിയ മാറ്റങ്ങൾ ഗൂഗിൾ പ്രഖ്യാപിച്ചത്​.

എച്ച്​.ഡി.എഫ്​.സി, ​െഎ.സി.​െഎ.സി.​െഎ, ഫെഡറൽ ബാങ്ക്​ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളുമായി ചേർന്ന്​ എളുപ്പത്തിൽ വായ്​പ നൽകുന്നതിനുള്ള സംവിധാനമാണ്​ ​പേയ്​മ​​െൻറ്​ ആപിനൊപ്പം ഗൂഗിൾ കൂട്ടിച്ചേർക്കുക. കുറഞ്ഞ സമയത്തിനുള്ള വായ്​പ ലഭ്യമാക്കുന്നതിനുള്ള നപടികൾ ഗൂഗിൾ സ്വീകരിക്കുമെന്നാണ്​ വിവരം.

ഇതിനൊപ്പം ചില പുതിയ പ്രഖ്യാപനങ്ങളും ഗൂഗിൾ നടത്തിയിട്ടുണ്ട്​. ഗൂഗിൾ അസിസ്​റ്റിൽ കൂടുതൽ പ്രാദേശിക ഭാഷകൾ കൂടി ഉൾപ്പെടുത്തുമെന്ന്​ കമ്പനി അറിയിച്ചിട്ടുണ്ട്​. ഇതി​​​െൻറ ഭാഗമായി മറാത്തി കൂട്ടിച്ചേർക്കും. ആ​ൻഡ്രോയിഡ്​ ഗോ എഡിഷനിലുള്ള ഗൂഗിൾ മാപ്​സിൽ കൂടുതൽ സൗകര്യങ്ങൾ നൽകുമെന്നും കമ്പനി വ്യക്​തമാക്കിയിട്ടുണ്ട്​. ഇതിനൊപ്പം സാംസങ്ങുമായി ചേർന്ന്​ ഗോ സോഫ്​റ്റ്​വെയർ ഉപയോഗിച്ചുള്ള സ്​മാർട്ട്​ഫോണി​​​െൻറ പ്രഖ്യാപനവും ഗൂഗിൾ നടത്തിയിട്ടുണ്ട്​. ഇന്ത്യയിലെ 1200 ഗ്രാമങ്ങളിൽ വൈ-ഫൈ സേവനം ലഭ്യമാക്കുമെന്നും ഗൂഗിൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlemobilesmalayalam newsAndroid goGoogle payTechnology News
News Summary - Google for India: Tez renamed to Google Pay, Station Wi-Fi to reach more than 12000 places in Andhra-​Technology
Next Story