Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപ്രളയക്കെടുതി:...

പ്രളയക്കെടുതി: വേണ്ടപ്പെട്ടവരെ കണ്ടെത്താൻ സഹായവുമായി ഗൂഗ്​ൾ

text_fields
bookmark_border
google-person-finder
cancel

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഗൂഗ്​ളും രംഗത്ത്​. ഗൂഗ്​ള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ എന്ന പുതിയ സംവിധാനത്തിലൂടെ ദുരന്തത്തില്‍പ്പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ സാധിക്കും. കാണാതാവുകയോ ദുരന്തത്തില്‍പ്പെടുകയോ ചെയ്ത ആളുകളെ കുറിച്ചുള്ള വിവരം പങ്കുവെക്കാനാണ്​ ഗൂഗ്​ൾ പുതിയ സംവിധാനം അവതരിപ്പിച്ചത്​.

google-person-finder

ഗൂഗ്​ള്‍ പേഴ്‌സണ്‍ ഫൈന്‍ഡറില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങൾ എല്ലാം തിരഞ്ഞ്​ കണ്ടുപിടിക്കാവുന്ന വിധത്തിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്​. ഹെയ്ത്തിയിലെ ഭൂകമ്പം, ഉത്തരാഖണ്ഡ് പ്രളയം, ഫൈലിന്‍ ചുഴലിക്കാറ്റ്​ തുടങ്ങി ലോകത്തിന്‍റെ പല ഭാഗങ്ങളിലെ ദുരന്തങ്ങളിൽ ഗൂഗ്​ള്‍ ടീം ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു.

കൂടാതെ കേരള സര്‍ക്കാറിന്‍റെ കേരള റെസ്ക്യൂ വെബ്‍സൈറ്റ് വഴി സഹായം അഭ്യര്‍ഥിക്കാനും സഹായം ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനും മറ്റു സേവനങ്ങളും ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlekerala floodmalayalam newstech newsgoogle person finder
News Summary - Google Person Finder helps to find missing people in kerala flood-technology news
Next Story