Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightപിക്​സൽ ഫോണുകൾ...

പിക്​സൽ ഫോണുകൾ ഇന്ത്യയിലെത്തില്ല

text_fields
bookmark_border
GOOGLE-PIXAL
cancel

ഗൂഗ്​ൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പിക്​സൽ സിരീസ്​ ഫോണുകൾ ഇന്ത്യയിലെത്തില്ല. ഫോണുകൾ രാജ്യത്ത്​ അവതരിപ്പിക് കുന്നതിനെ കുറിച്ച്​ ഇപ്പോൾ തീരുമാനത്തിലെത്തിയിട്ടില്ലെന്ന്​ ഗൂഗ്​ൾ വക്​താവ്​ അറിയിച്ചു. ഉൽപന്നത്തി​​െൻറ സ വിശേഷതകൾ, പ്രാദേശിക വിപണിയിലെ ആവശ്യകത എന്നിവ പരിഗണിച്ച്​ മാത്രമേ ഫോൺ വിപണിയിലെത്തിക്കു എന്നും ഗൂഗ്​ൾ വ്യക്​തമാക്കി.

ആംഗ്യങ്ങളിലൂടെ ഫോൺ പ്രവർത്തിക്കുന്ന ജെസ്​റ്റർ ടെക്​നോളജി ഗൂഗ്​ൾ പിക്​സൽ 4 സീരിസ്​ ഫോണിൽ അവതരിപ്പിച്ചിരുന്നു. ഇതിനായി പ്രൊജക്​ട്​ സോലി റഡാർ സെൻസറാണ്​ ഉപയോഗിക്കുന്നത്​. 60GHz സ്​പക്​ട്രത്തിലാണ്​ ഈ റഡാർ സെൻസർ പ്രവർത്തിക്കുന്നത്​. ഇതി​​െൻറ ലൈസൻസുമായി ബന്ധപ്പെട്ട്​ പ്രശ്​നങ്ങൾ നില നിൽക്കുന്നതായാണ്​ വിവരം. ഇ​താണ്​ ഫോൺ ഇന്ത്യയിൽ പുറത്തിറക്കുന്നതിൽ നിന്ന്​ ഗൂഗ്​ളിനെ പിന്നോട്ടടിക്കുന്നത്​.

പിക്​സൽ 4, പിക്​സൽ 4 എക്​സ്​.എൽ, പിക്​സൽബുക്ക്​ ഗോ, പിക്​സൽ ഇയർബഡ്​, നെസ്​റ്റ്​ മിനി എന്നീ ഉൽപന്നങ്ങളാണ്​ കഴിഞ്ഞ ദിവസം ഗൂഗ്​ൾ പുറത്തിറക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesgoogle pixalmalayalam newsIndia launchTechnology News
News Summary - Google Pixel 4 and Pixel 4 XL Won't Launch In India-​Technology
Next Story