മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷമാവശ്യപ്പെട്ട് ഗൂഗ്ൾ ജീവനക്കാരുടെ ആഗോള പ്രതിഷേധം
text_fieldsടോക്യോ: മുതിർന്ന ഉദ്യോഗസ്ഥരടക്കം നിരവധി ജീവനക്കാർക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉയർന്നിട്ടും അവരോട് കമ്പനി തുടരുന്ന മൃദുസമീപനത്തിൽ പ്രതിഷേധിച്ച് ആഗോള വ്യാപകമായി ‘ഗൂഗ്ൾ’ ജീവനക്കാരുടെ പ്രതിഷേധം. തൊഴിലിട സംസ്കാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് കമ്പനിയുടെ വിവിധ രാജ്യങ്ങളിലായുള്ള ഒാഫിസുകൾക്കു മുന്നിൽ ആയിരക്കണക്കിനു പേരാണ് അണിനിരന്നത്. ടോക്യോവിലെ ഒാഫിസിനു മുന്നിലാണ് പ്രതിഷേധം ആരംഭിച്ചത്. ഒപ്പം മറ്റു രാജ്യങ്ങളിലെ ശാഖകളിലും തുടങ്ങി. സിംഗപ്പൂരിൽ നൂറിലേറെ പേർ സമര രംഗത്തിറങ്ങി. സൂറിച്ചിലെ ഗൂഗ്ൾ സ്വിസ് ഒാഫിസിനു പുറത്തും ആയിരങ്ങൾ തമ്പടിച്ചു. ഡബ്ലിനിലെയും ലണ്ടനിലെയും ഒാഫിസുകളിൽ ജീവനക്കാർ ‘വാക്ക് ഒൗട്ടി’ലൂടെയാണ് സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചത്.
ലൈംഗിക പീഡനം, മോശം പെരുമാറ്റം, സുതാര്യതയില്ലായ്മ തുടങ്ങിയ കാരണങ്ങളാൽ തൊഴിൽ സാഹചര്യം ആർക്കും ജോലിചെയ്യാൻപറ്റാത്ത വിധത്തിൽ മാറിയതായി ജീവനക്കാർ പറയുന്നു. ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ സോഫ്റ്റ്വെയറിെൻറ നിർമാതാവ് ആൻഡി റൂബിനെതിരെ ഉയർന്നുവന്ന ഗുരുതര ആരോപണങ്ങൾ രാജിയിൽ കലാശിച്ചിരുന്നു. എന്നാൽ, പിരിഞ്ഞുപോകുേമ്പാഴുള്ള പാക്കേജിെൻറ ഭാഗമായുള്ള ഒമ്പതു കോടി ഡോളർ റൂബിന് ഗൂഗ്ൾ നൽകിയതായി പിന്നീട് പുറത്തുവന്നു. ഇത്തേുടർന്നാണ് ജീവനക്കാർ പ്രതിഷേധം കടുപ്പിച്ച് പുറത്തേക്കിറങ്ങിയത്.
ആരോപണമുയർന്ന മൂന്ന് സീനിയർ മാേനജർ അടക്കം 48 പേർക്കെതിരിൽ കടുത്ത നടപടിയെടുത്തതായി ചീഫ് എക്സിക്യൂട്ടിവ് സുന്ദർ പിച്ചെ പറഞ്ഞിരുന്നുവെങ്കിലും കൂടുതൽ നടപടിയാവശ്യപ്പെട്ട് ജീവനക്കാർ പ്രത്യക്ഷ സമരത്തിനിറങ്ങുകയായിരുന്നു. ശമ്പളത്തിലും അവസരത്തിലും ഉള്ള വിവേചനം അവസാനിപ്പിക്കണമെന്നതടക്കം അക്കമിട്ട് നിരത്തിക്കൊണ്ടുള്ള അഞ്ച് ആവശ്യങ്ങൾ ഇവർ പരസ്യപ്പെടുത്തിയിട്ടുണ്ട്. പീഡനവുമായും വിവേചനവുമായും ബന്ധപ്പെട്ട കേസുകളിൽ നിർബന്ധിത മാധ്യസ്ഥ്യം അവസാനിപ്പിക്കുക, ലൈംഗികാരോപണത്തിൽ സുതാര്യമായ റിപ്പോർട്ട് പൊതുജനത്തിനുമുന്നിൽ വെളിപ്പെടുത്തുക തുടങ്ങിയവയും ഇതിൽപെടും.
കമ്പനിയുടെ കഴിഞ്ഞകാല പ്രവൃത്തികളിൽ ഖേദം പ്രകടിപ്പിച്ച് സുന്ദർ പിച്ചെ ജീവനക്കാർക്ക് ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ, ഇതൊന്നും ഇവർ മുഖവിലക്കെടുത്തിട്ടില്ലെന്നാണ് പുതിയ പ്രതിഷേധം സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.