Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightബ്രാൻഡ്​ മുല്യം:...

ബ്രാൻഡ്​ മുല്യം: ആപ്പിളിനെ വെട്ടി ഗൂഗിൾ ഒന്നാമത്​

text_fields
bookmark_border
ബ്രാൻഡ്​ മുല്യം: ആപ്പിളിനെ വെട്ടി ഗൂഗിൾ ഒന്നാമത്​
cancel

കാലിഫോർണിയ: ടെക്​ ലോകത്ത്​ ഏറ്റവും മൂല്യമുള്ള ബ്രാൻഡുകളുടെ പട്ടികയിൽ ആപ്പിളിനെ കീഴടക്കി ഗൂഗിൾ ഒന്നാമത്​. ​ബ്രാൻഡ്​ മൂല്യം സംബന്ധിച്ച ഫിനാൻസ്​ ​ഗ്ലോബൽ ബ്രാൻഡ്​ പട്ടികയിൽ ആപ്പിളിന്​ രണ്ടാം സ്ഥാനം മാ​​ത്രമേ കരസ്ഥമാക്കാൻ സാധിച്ചുള്ളു. അഞ്ച്​ വർഷം നീണ്ട മൽസരത്തിനൊടുവിലാണ്​ ഗൂഗിൾ ഒന്നാം സ്ഥാനം തിരിച്ച്​ പിടിക്കുന്നത്​.

പുതിയ പട്ടിക പ്രകാരം ഗൂഗിളി​െൻറ ബ്രാൻഡ്​ മൂല്യം 109.6 ബില്യൺ ഡോളറാണ്​ എന്നാൽ, ആപ്പിളി​െൻറ മൂല്യം 107.141 ബില്യൺ ഡോളറാണ്​. ആമസോൺ, എ.ടി ആൻഡ്​ ടി, സാംസങ്ങ്​, വെറൈസൻ, മൈക്രോസോഫ്​റ്റ്​, വാൾമാർട്ട്​, ഫേസ്​ബുക്ക്​, എന്നീ കമ്പനികളും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്​.

കഴിഞ്ഞ വർഷം ആപ്പിളിന്​ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിരുന്നില്ല. എന്നാൽ പിക്​സൽ ഉൾ​പ്പടെയുള്ള ഫോണുകളിലൂടെ ആപ്പിളിന്​ കനത്ത വെല്ലുവിളി ഉയർത്താൻ ഗൂഗിളിന്​ സാധിച്ചിരുന്നു. കഴിഞ്ഞ വർഷം 17ാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്​ബുക്ക്​ ഇക്കുറി ഒമ്പതാം സ്ഥാനത്തെത്തിയിട്ടുണ്ട്​. നാലാം സ്ഥാനത്തുണ്ടായിരുന്ന മൈക്രോസോഫ്​റ്റ്​ അഞ്ചാം സ്ഥാനത്തേക്ക്​ താഴ്​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applegoogle
News Summary - Google Tops Apple as the World’s Most Valuable Brand
Next Story