ഗൂഗ്ള്‍ പ്ലസിനോട് ബൈ പറയാം
text_fieldsന്യൂയോർക്: ഗൂഗ്ള്‍ പ്ലസ് ഏപ്രിൽ രണ്ടോടെ പ്രവർത്തനം അവസാനിപ്പിക്കും. ഇതോടെ ഫോട്ടോകളും വിഡിയോകളും ഉള്‍പ്പെടെ ഉപയോക്താവിെൻറ അക്കൗണ്ടില്‍നിന്ന് എല്ലാ ഉള്ളടക്കവും കമ്പനി നീക്കം ചെയ്യും. ഫെബ്രുവരി നാലു മുതല്‍ പുതിയ അക്കൗണ്ടോ പേജുകളോ ഉണ്ടാക്കാൻ സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇതുസംബന്ധിച്ച അറിയിപ്പ് ഗൂഗ്ള്‍ ഉപയോക്താക്കള്‍ക്ക് അയച്ചുതുടങ്ങി. ‘‘ഏപ്രില്‍ രണ്ടു മുതല്‍ നിങ്ങളുടെ ഗൂഗ്ള്‍ പ്ലസ് അക്കൗണ്ടും നിങ്ങള്‍ നിര്‍മിച്ച ഗൂഗ്ള്പ്ലസ് പേജുകളും പിന്‍വലിക്കും. അന്ന് മുതല്‍ തന്നെ ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം നീക്കം ചെയ്തു തുടങ്ങും. ഗൂഗ്ള്‍ പ്ലസില്‍ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങള്‍, വിഡിയോകള്‍, ആല്‍ബം ആര്‍ക്കൈവ്, ഗൂഗ്ള്‍ പ്ലസ് പേജുകള്‍ എല്ലാം നീക്കം ചെയ്യും. ഈ ഉള്ളടക്കങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് അവരുടെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഏപ്രിലിന് മുമ്പ് അവ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. അതേസമയം, ഗൂഗ്ള്‍ ഫോട്ടോസിലേക്ക് ബാക്ക് അപ് ചെയ്ത ഫോട്ടോകളും വിഡിയോകളും നീക്കം ചെയ്യപ്പെടില്ല’’ -ഗൂഗ്ള്‍ അറിയിച്ചു.
ഉപയോക്താക്കളുടെ കുറവാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. ഒപ്പം ഉപയോക്താക്കളുടെ പ്രതീക്ഷക്കൊത്തുയരുന്ന ഉൽപന്നമാക്കി നിലനിര്‍ത്തുന്നതില്‍ വെല്ലുവിളികളുള്ളതുകൊണ്ടുമാണ് പൂട്ടാൻ തീരുമാനിച്ചതെന്ന് ഗൂഗ്ൾ വ്യക്തമാക്കി. ഗൂഗ്ള്‍ പ്ലസിലെ ഉള്ളക്കങ്ങള്‍ നീക്കംചെയ്യുന്ന പ്രക്രിയക്ക് മാസങ്ങളെടുക്കും. അതുവരെ ഉള്ളക്കങ്ങള്‍ അവിടെത്തന്നെയുണ്ടാവും. 2011ല്‍ എത്തിയ ഗൂഗ്ള്‍ പ്ലസ് കഴിഞ്ഞ ഒക്ടോബറില്‍ പ്രവര്‍ത്തനം നിര്‍ത്താന്‍പോകുന്നുവെന്ന് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.