ഗൂഗ്ൾ @ 20; വിഡിയോ ഡൂഡ്ൽ ആഘോഷം
text_fieldsന്യൂയോർക്: എന്തു ചോദിച്ചാലും ഉത്തരം നൽകുന്ന ഗൂഗ്ൾ എന്ന സെർച്ച് എൻജിൻ നമ്മുടെ ജ ീവിതത്തിെൻറ ഭാഗമായിട്ട് 20 വർഷം. കൊച്ചുകുട്ടികൾപോലും ഉത്തരം കിട്ടാഞ്ഞാൽ ഗൂഗ്ൾ അമ്മാവനോട് ചോദിക്കാം എന്നു പറയുന്ന കാലമാണിത്. 1998 സെപ്റ്റംബര്‍ നാലിനാണ് ഗൂഗ്ള്‍ സ്ഥാപിതമായത്. എന്നാല്‍, കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി സെപ്റ്റംബര്‍ 27നാണ് പിറന്നാള്‍ ആഘോഷിക്കാറ്.
ഇരുപതാം പിറന്നാളാഘോഷത്തിെൻറ ഭാഗമായി വിഡിയോ ഡൂഡ്ലും ഗൂഗ്ളിെൻറ ആദ്യ ഓഫിസിെൻറ പുനഃസൃഷ്ടിച്ച രൂപവുമാണ് ഉപയോക്താക്കുള്ള സമ്മാനമായി നല്‍കിയിരിക്കുന്നത്. ഓരോ വര്‍ഷവും ഗൂഗ്ളില്‍ തിരഞ്ഞ പ്രധാന വാക്കുകളും വിഷയങ്ങളുമാണ് ഡൂഡ്ലില് കാണിച്ചിരിക്കുന്നത്. തെരഞ്ഞാല്‍ നിരവധി അമൂല്യ വസ്തുക്കള്‍ ഗൂഗ്ളിെൻറ ഗാരേജ് ഓഫിസില്‍നിന്ന് കണ്ടുകിട്ടും. ഒരു ഗാരേജിൽനിന്ന് തുടങ്ങി 20 വർഷം കൊണ്ട് ലോകത്തിലെ എറ്റവും വലിയ കോർപറേറ്റ് ഭീമനായി മാറിയ കഥയാണ് ഗൂഗ്ളിേൻറത്.
1996ല്‍ സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിലെ പിഎച്ച്.ഡി വിദ്യാർഥികളായ ലാരി പേജും സെർജറി ബിന്നും ചേർന്ന് ഒരു പുതിയ സെർച്ച് എൻജിൻ നിർമിക്കാനുള്ള ഗവേഷണം ആരംഭിച്ചു. തിരയുന്ന വാക്ക് എത്ര തവണ ഒരു പേജിൽ ഉണ്ട് എന്നതനുസരിച്ച് വെബ്സൈറ്റുകളെ ക്രമീകരിച്ചിരുന്ന സെർച്ച് എൻജിനുകൾക്ക് പകരം വാക്കിെൻറ പ്രാധാന്യം അനുസരിച്ച് തരം തിരിക്കുന്ന അൽഗോരിതമായിരുന്നു അവരുടെ ലക്ഷ്യം.
1998 സെപ്റ്റംബറിൽ അത് യാഥാർഥ്യമായി. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ഗാരേജിൽ ഗൂഗ്ൾ പിറന്നു. സൺ മൈക്രോസിസ്റ്റം സഹസ്ഥാപകൻ ആൻഡി ബെച്റ്റോൾഷൈം നൽകിയ, ഒരു ലക്ഷം ഡോളറായിരുന്നു ആദ്യ മൂലധനം. വർഷങ്ങൾ പിന്നിട്ടതോടെ വെറും ഒരു സെർച്ച് എൻജിൻ എന്നതിനുപരി ഇെൻറർനെറ്റ് സമം ഗൂഗ്ൾ എന്ന നിലയിലേക്കെത്തി കാര്യങ്ങൾ. ജിമെയിൽ, യൂട്യൂബ്, ഗൂഗ്ൾ മാപ്, ഗൂഗ്ൾ പേ, ക്രോം ബ്രൗസർ എന്നിങ്ങനെ ആ ശൃംഖല വളർന്നു.
ഡ്രൈവറില്ലാ കാറും, ബയോടെക്നോളജിയും, ആർട്ടിഫിഷ്യൽ ഇൻറലിജൻസും, മെഷീൻ ലേണിങ്ങും, വെർച്ച്വൽ റിയാലിറ്റിയും ആഗുമെൻറഡ് റിയാലിറ്റിയും, ബഹിരാകാശ ഗവേഷണവും അടക്കം കൈവയ്ക്കാൻ ഇനി മേഖലകൾ ബാക്കിയില്ല ഗൂഗ്ളിന്. സക്കർബർഗിെൻറ ഫേസ്ബുക്കിനു മുന്നിൽ കാലിടറിയെങ്കിലും പിടിച്ചുനിന്നു. 20 വർഷക്കാലത്തിനിടെ വിവാദങ്ങൾക്കും ഗൂഗ്ൾ തിരികൊളുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.