െഎഫോണിനൊപ്പമെത്താൻ ആൻഡ്രോയിഡിൽ മാറ്റങ്ങളുമായി ഗൂഗ്ൾ
text_fieldsെഎഫോണും െഎ.ഒ.എസും ഗൂഗ്ളിന് ഏല്ലാ കാലത്തും വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഒാരോ വർഷവും ആൻഡ്രോയിഡിൽ െഎഫോണിനെ വെല്ലാനുള്ള ചില പൊടികൈകൾ ഗൂഗ്ൾ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും. ഇക്കുറിയും അതിന് മാറ്റമുണ്ടായില്ല. പുതുതായി പുറത്തിറങ്ങുന്ന ആൻഡ്രോയിഡ് പിയിൽ െഎഫോൺ എക്സിന, വെല്ലുവിളി ഉയർത്താൻ പോന്ന ചില ഫീച്ചറുകൾ ഗൂഗ്ൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആപിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ അതിവേഗ സ്ലൈഡർ, ആപുകളിലെ വിന്യാസത്തിലെ പുതുമ, എക്സിന് സമാനമായ മൾട്ടി ടാസ്കിങ്, ജസ്റ്ററുകൾ തുടങ്ങി ആൻഡ്രോയിഡ് പിയുടെ ഡിസൈനിയിലും ഫീച്ചറുകളിലും എക്സിനെ വെല്ലാനുള്ള ചില കാര്യങ്ങൾ ഗൂഗ്ൾ ഉൾക്കൊള്ളിച്ചിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിനൊപ്പം ചില സമഗ്ര മാറ്റങ്ങൾ ഗൂഗ്ൾ ആൻഡ്രോയിഡിൽ വരുത്തുമെന്നാണ് റിപ്പോർട്ട്. ഒാഗ്മെൻറ് റിയാലിറ്റി, വെർച്വുൽ റിയാലിറ്റി തുടങ്ങിയവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മാപ്സിനെ ഗൂഗ്ൾ അഴിച്ച് പണിതിട്ടുണ്ട്. മാപ്സ് ഉപയോഗിച്ച് നടക്കന്നയാളിന് മുന്നിലുള്ള വഴിയിൽ ദിശകാണിക്കുന്ന ആരോചിഹ്നങ്ങൾ മിന്നിത്തെളിയും. ഇതോടൊപ്പം ലാൻഡ്മാർക്ക് തിരിച്ചറിയലും നടത്തും. ഇത്തരത്തിൽ സമഗ്രമായ മാറ്റമാണ് മാപ്സിൽ ഗൂഗ്ൾ നടപ്പാക്കാനൊരുങ്ങുന്നത്. ഇതോടൊപ്പം കാമറയിൽ ആഗ്മെൻറഡ് റിയാലിറ്റിയുടെ സാധ്യതകളും ഗൂഗ്ൾ പരീക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.