മുടി വെട്ടാം; ഇനി ആപ് വഴി
text_fieldsലോക്ഡൗൺ കാലത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ തലവേദനയുണ്ടാക്കിയത് അവരുടെ തലമുടിതന്നെയാണ്. ബാർബർ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും ബ്യൂട്ടി പാർലറുകളും തുറക്കാതായതോടെ ‘തലപെരുത്ത്’ മൊട്ടയടി പോലെയുള്ള കടുംകൈ ചെയ്തവരുമുണ്ട് ഇക്കൂട്ടത്തിൽ. ഇപ്പോൾ ബാർബർഷോപ്പുകളിൽ മുടിവെട്ടലും ഷേവ് ചെയ്യലും ആവാം എന്നു സർക്കാർ പറയുേമ്പാഴും ആശങ്കകൾ നിലനിൽക്കുകയാണ്. ലോക്ഡൗണിന് മുമ്പും തലമുടിവെട്ടൽ ഒരു തലവേദനയാണ്. പലപ്പോഴും തിരക്കുപിടിച്ച ജീവിതത്തിെൻറ വിലപിടിച്ച സമയം ബാർബർ ഷോപ്പുകളിലെയും ബ്യൂട്ടി പാർലറുകളിലെയും പരിമിതമായ സൗകര്യത്തിനകത്തിരുന്ന് അസ്വസ്ഥതയോടെ തള്ളിനീക്കി മുഷിഞ്ഞവരാണ് പലരും.
ഇൗ പ്രതിസന്ധി മറികടക്കാനുള്ള ‘െവബ് ആപ്പു’മായി എത്തിയിരിക്കുകയാണ് കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ധീരജ് മോഹൻ. നിലവിൽ പ്ലേസ്റ്റോറിൽ പോകാതെത്തന്നെ ആപ് വെബ്സൈറ്റിൽനിന്ന് നിമിഷങ്ങൾക്കുള്ളിൽ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്ത് എടുക്കാം. ഇൗ ആപ്പിലൂടെ സമീപത്തെ ഇഷ്ടമുള്ള ബാർബർഷോപ്പുകളിലും സലൂണുകളിലും പാർലറുകളിലും പോയി നേരത്തേ ബുക്ക് ചെയ്ത സമയത്തിനനുസരിച്ച് സുമുഖരായി മാറാം.
‘ട-ഡാ’ എന്നു പേരിട്ട ആപ് വഴി ഇതിൽ രജിസ്റ്റർചെയ്ത സ്ഥാപനങ്ങളുടെ സേവനം സമയബന്ധിതമായി ലഭ്യമാകും. ഇതിലൂടെ തിരക്ക് ഒഴിവാക്കി സാമൂഹിക അകലം പാലിച്ചുകൊണ്ട് രോഗഭീഷണി ഒഴിവാക്കാനാവും. www.tadaindia.com എന്ന വെബ്സൈറ്റിൽ സ്ഥാപനങ്ങൾക്ക് രജിസ്റ്റർചെയ്യാനാവും. ഇതുവഴിതന്നെ ഉപഭോക്താക്കൾക്ക് സൗജന്യമായി ആപ്പിെൻറ സേവനം ലഭ്യമാവും. കാലിക്കറ്റ് ഗവ. എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക്കും ലണ്ടൻ മെട്രോപോളിറ്റൻ സർവകലാശാലയിൽനിന്ന് എം.ബി.എയും പൂർത്തിയാക്കിയ ഇൗ യുവ എൻജിനീയർ നിലവിൽ േകാഴിേക്കാെട്ട വെസ്റ്റ്ഹിൽ ചുങ്കത്തുള്ള ‘പീപ്പിൾ േഫാക്കസ്ഡ് ടെക്നോളജീസ്’ എന്ന സ്റ്റാർട്ടപ് സംരംഭത്തിെൻറ അമരക്കാരനാണ്.ആപ്പിെൻറ സേവനം തികച്ചും സൗജന്യമാണെന്നും ഇടപാടുകൾ സ്ഥാപനവും ഉപഭോക്താവും നേരിട്ടാണെന്നും ധീരജ് പറയുന്നു.
തയാറാക്കിയത്: രാധാകൃഷ്ണൻ തിരൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.