ആമസോണിനെ കബളിപ്പിച്ച് 52 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ
text_fieldsന്യൂഡൽഹി: ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിനെ കബളിപ്പിച്ച് പണംതട്ടിയ യുവാവ് പൊലീസ് പിടിയിൽ. ഡൽഹി ത്രി നഗർ സ്വദേശിയായ ശിവം ചോപ്രയെയാണ് ചൊവ്വാഴ്ച ഡൽഹി പൊലീസ് അറസ്റ്റു ചെയ്തത്. ഏപ്രിൽ-മേയ് മാസങ്ങളിലായി 52 ലക്ഷം രൂപയാണ് ഇയാൾ സമ്പാദിച്ചത്.
വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തെറ്റായ വിലാസത്തിലേക്കാണ് ഇയാൾ വിലകൂടിയ മൊബൈൽ ഫോണുകൾ ഒാർഡർ ചെയ്തിരുന്നത്. ആ വിലാസത്തിൽ ആെള കണ്ടെത്താൻ കഴിയാതെ വരുേമ്പാൾ വിതരണക്കാരൻ വിളിക്കുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും വിലാസത്തിൽ ഫോൺ എത്തിക്കാൻ ആവശ്യപ്പെടും. തുടർന്ന് ബോക്സ് കാലിയാണെന്നുപറഞ്ഞ് ആമസോണിൽ പണം തിരികെ ആവശ്യപ്പെടുകയായിരുന്നു ചോപ്രയുടെ പതിവ്.
ഇങ്ങനെ 225 തവണയാണ് ഇയാൾ പരാതിപ്പെട്ടത്്. ഇതിൽ 166 തവണ പണം തിരികെ ലഭിക്കുകയും ചെയ്തു. ഒടുവിൽ തട്ടിപ്പ് കണ്ടെത്തിയ കമ്പനി പൊലീസിൽ പരാതിനൽകി. മൊബൈൽ കടക്കാരനായ സുഹൃത്ത് സച്ചിൻ ജയിനാണ് ഇയാൾക്ക് വ്യാജ സിംകാർഡുകൾ നൽകിയിരുന്നത്.
തട്ടിപ്പിലൂടെ കിട്ടിയ ഫോണുകൾ ഡൽഹിയിലെ ഗഫാർ മാർക്കറ്റിലും ഒ.എൽ.എക്സ് എന്ന ഒാൺലൈൻ മാർക്കറ്റിലും മറിച്ചുവിൽക്കുകയാണ് ചെയ്തിരുന്നത്. ഇയാളുടെ വീട്ടിൽനിന്നും 12 ലക്ഷം രൂപയും 19 മൊബൈൽ ഫോണുകളും 40 ബാങ്ക് പാസ്ബുക്കുകളും പൊലീസ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.