ട്രംപുമായി കൂടിക്കാഴ്ച: നിലപാട് വ്യക്തമാക്കി ആപ്പിൾ സി.ഇ.ഒ
text_fieldsകാലിഫോർണിയ: ടെക്നോളജി രംഗത്തെ പ്രമുഖരുമായി നിയുക്ത പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടികാഴ്ചയെ കുറിച്ച് വിശദീകരിച്ച് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് രംഗത്ത്. സർക്കാറുമായുള്ള നല്ല ബന്ധം ആപ്പിളിെൻറ വളർച്ചക്ക് അനിവാര്യമാണെന്ന് കുക്ക് ജീവനക്കാരോട് വിശദീകരിച്ചു.
സുരക്ഷ, സ്വകാര്യത, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ആപ്പിളിന് ചില നയങ്ങളുണ്ട്. ഇതിൽ ആപ്പിൾ മാറ്റം വരുത്തില്ലെന്ന് കുക്ക് കൂട്ടിച്ചേർത്തു.
സ്വകാര്യത സംബന്ധിച്ച വിഷയത്തിലാണ് ആപ്പിളും ട്രംപും തമ്മിൽ തർക്കമുണ്ടായത്. എന്നാൽ നിലപാടുകളിൽ മാറ്റമുണ്ടാവില്ലെന്ന സൂചനകളാണ് കുക്കിന്‍റെ വിശദീകരണത്തോടെ വ്യക്തമാകുന്നത്. പുറം ജോലി കരാർ ഉൾപ്പടെയുള്ള പല വിഷയങ്ങളിലും ട്രംപും ആപ്പിളും തമ്മിൽ പ്രശ്നങ്ങളുണ്ട്. കുടിയേറ്റ വിഷയത്തിലടക്കം ട്രംപിെൻറ നിലപാടിനോട് ആപ്പിളിന് യോജിപ്പില്ലെന്നാണ് സൂചന. ഇതിലും കൃത്യമായി നിലപാട് പ്രഖ്യാപിക്കുകയാണ് ആപ്പിൾ ചെയ്തത്.
അമേരിക്കൻ പൗരൻമാർക്ക് ജോലി നൽകിയത് ആപ്പിളാണെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനത്തിലും ആപ്പിൾ തങ്ങളുടെ നിലപാടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി 93 ശതമാനം പ്രവർത്തനങ്ങൾ നടത്തുന്നത് പുനരുപയോഗിക്കാൻ കഴിയുന്ന ഊർജം ഉപയോഗിച്ചാണെന്നും ടിം കുക്കിെൻറ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.