ഇന്ത്യൻ വിപണിയിൽ ആപ്പിളിന് കാലിടറുന്നു
text_fieldsടെക് ലോകത്തെ ഭീമൻമാരായ ആപ്പിളിന് ഇന്ത്യയിൽ വൻ തിരിച്ചടിയെന്ന് റിപ്പോർട്ട്. 2017ൽ മൂന്ന് മില്യൺ െഎഫോണുകളാണ് ആപ്പിൾ ഇന്ത്യയിൽ വിറ്റത്. എന്നാൽ, 2018ൽ വിൽപന രണ്ട് മില്യണായി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉയർന്ന വിലയാണ് ഇന്ത്യൻ വിപണിയിൽ ആപ്പിളിന് തിരിച്ചടിയാവുന്നത്.
ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ വില കുറഞ്ഞ െഎഫോൺ മോഡലായ XRന് ഇന്ത്യയിൽ ഏകദേശം 76,000 രൂപയാണ് വില. എന്നാൽ, പ്രീമിയം നിലവാരം പുലർത്തുന്ന ചൈനീസ് കമ്പനിയായ വൺ പ്ലസിെൻറ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ 6ടിക്ക് 38,000 രൂപ മാത്രമാണ് വില. ഇത്തരത്തിൽ ചൈനീസ് കമ്പനികൾ മികച്ച ഫീച്ചറുള്ള സ്മാർട്ട്ഫോണുകളുമായി കളം നിറയുന്നത് ആപ്പിളിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ആപ്പിൾ വിൽക്കുന്ന ഫോണുകളിൽ ഭൂരിപക്ഷവും വില കുറവുള്ള പഴയ ഫോണുകളാണെന്നതും ശ്രദ്ധേയമാണ്. െഎഫോൺ x മുതലുള്ള െഎഫോൺ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ അത്ര പ്രിയമില്ല. ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി തീരുവയും ആപ്പിളിന് തിരിച്ചടിയാവുന്നുണ്ട്. ദീപാവലിയായിട്ടും ആപ്പിളിെൻറ സ്റ്റോറുകളിൽ കാര്യമായ തിരക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.