ആപ്പിളിെൻറ ഇമോജിയിൽ ഇനി ഹിജാബ് ‘ധാരിണി’യും
text_fieldsലണ്ടൻ: ടെക്നോളജി ഭീമനായ ആപ്പിളിെൻറ പുതിയ ഇമോജികളിൽ ശിരോവസ്ത്രധാരിണിയും. ലോക ഇമോജി ദിനമായി ആഘോഷിച്ച തിങ്കളാഴ്ചയാണ് ആപ്പിൾ 12ലേറെ ആനിമേറ്റഡ് ഇമോജികൾ പുറത്തിറക്കിയത്.
ആപ്പിളിെൻറ ഫോണുകളിൽ ഇൗ വർഷം അവസാനത്തോടെ ലഭ്യമാക്കും. താടിവെച്ചയാൾ, പാലൂട്ടുന്ന സ്ത്രീ തുടങ്ങിയവയും പുറത്തിറക്കിയവയിൽപെടും. കൂടുതൽ ജീവിവർഗങ്ങൾ, പുതിയ ചിരിക്കുന്ന മുഖങ്ങൾ തുടങ്ങിയവ ചേർത്തിട്ടുണ്ടെന്നും ബഹുവിധ വൈവിധ്യത്തോടെ സ്വന്തത്തെ ആവിഷ്കരിക്കാനുള്ള അവസരമാണ് ഒാേരാരുത്തർക്കും ഇതിലൂടെ എളുപ്പമാവുക എന്നും ആപ്പിൾ പ്രസ്താവനയിൽ പറയുന്നു.
14കാരിയായ റയോഫ് അൽഹുമെധി എന്ന സൗദി പെൺകുട്ടി 2016 സെപ്റ്റംബറിൽ സമർപ്പിച്ച ഒരു ശിപാർശയാണ് തല മറച്ച പെണ്ണിെൻറ ഇമോജി കൊണ്ടുവരാൻ ആപ്പിൾ അധികൃതരെ പ്രേരിപ്പിച്ചത്. തന്നെ പ്രതിനിധാനം ചെയ്യാൻ നിലവിൽ ഒരു ഇമേജ് ഇല്ലെന്നായിരുന്നു റയോഫിെൻറ അറിയിപ്പ്. എന്നാൽ, ഇമോജിയെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ ഉയരുന്നുണ്ട്.
ഹിജാബ് അടിച്ചമർത്തലിെൻറ പ്രതീകമാണെന്നും സ്ത്രീകളെ അങ്ങനെ ചെയ്യുന്നതിനെ ആപ്പിൾ പിന്തുണക്കുകയാണെന്നും ഒരാൾ ട്വിറ്ററിൽ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.