ഓണറിൻെറ ഫോൺ കണ്ടെത്തിയാൽ നാല് ലക്ഷം സമ്മാനം
text_fieldsഫോൺ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ല. പ്രശസ്തരായ വ്യക്തികളുടെ മുതൽ സാധാരണക്കാരായ ആളുകളുടെ വരെ ഫോണുകൾ ന ഷ്ടപ്പെടാറുണ്ട്. അത്തരമൊരു ഫോൺനഷ്ടമായതാണ് ഇപ്പോൾ ടെക് ലോകത്തെ പ്രധാന ചർച്ചാ വിഷയം. പ്രമുഖ ടെക് കമ്പനിയായ ഓണറിനാണ് ഫോൺ നഷ്ടമായിരിക്കുന്നത്. ഈ ഫോൺ കണ്ടെത്തി നൽകുന്നവർക്ക് നാല് ലക്ഷം രൂപ സമ്മാനം നൽകുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
ജർമ്മനിയിൽ പുറത്തിറങ്ങാനിരിക്കുന്ന ഫോണിൻെറ പ്രോടോ ടൈപ്പാണ് ഓണർ ജീവനക്കാരനിൽ നിന്ന് നഷ്ടമായത്. ജർമ്മനിയിലെ ഡസ്സൽഡ്രോഫിൽ നിന്ന് മ്യൂണിക്കിലേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് ജീവനക്കാരനിൽ നിന്ന് ഫോൺ നഷ്ടമായത്. ചാര നിറത്തിലുള്ള കവറിൽ പൊതിഞ്ഞ ഓണറിൻെറ പ്രോട്ടോ ടൈപ്പ് ഫോണാണ് നഷ്ടമായത്.
ഓണറിൻെറ 20 സീരിസ് ഫോണിൽ ഈ മാസം ലണ്ടനിൽ പുറത്തിറക്കും. ഈ ഫോണാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.