നാല് സ്പീക്കറുള്ള ‘മീഡിയപാഡ് എം 5 ലൈറ്റ്’
text_fieldsത്രീഡി സറൗണ്ട് ശബ്ദമേന്മ നൽകുന്ന നാല് സ്പീക്കറുള്ള ടാബ്ലറ്റുമായി ഹാവെ. ‘മീഡിയപാഡ് എം 5 ലൈറ്റ്’ആണ് അലൂമിനിയം ശരീരവും ഹർമാൻ കാർഡൺ ശബ്ദസാേങ്കതികതയുമായി എത്തുന്നത്. മുകളിലും താഴെയും നാല് സ്റ്റീരിയോ സ്പീക്കറുകളുണ്ട്. മികച്ച ബാസ്, അപസ്വരങ്ങളില്ലാത്ത ശബ്ദം, ശബ്ദ വിന്യാസത്തിന് ഹാൾ ഇഫക്ട് സെൻസർ എന്നിവയും ആകർഷണം കൂട്ടുന്നു.
1920 x 1200 പിക്സൽ റസലൂഷനുള്ള 10.1 ഇഞ്ച് ഡിസ്പ്ലേ 16:10 അനുപാതത്തിൽ കാഴ്ചാനുഭവം നൽകും. ഒരു ഇഞ്ചിൽ 224 പിക്സലാണ് വ്യക്തത. മൂന്ന് ജി.ബി റാം- 32 ജി.ബി ഇേൻറണൽ മെമ്മറി, നാല് ജി.ബി റാം- 64 ജി.ബി ഇേൻറണൽ മെമ്മറി പതിപ്പുകളിൽ ഗോൾഡ്, ഗ്രേ നിറങ്ങളിൽ ലഭിക്കും. 256 ജി.ബി വരെ മെമ്മറി കാർഡിടാം. എട്ട് മെഗാപിക്സലിെൻറ കാമറകളാണ് മുന്നിലും പിന്നിലും. ഉയർന്ന പതിപ്പിൽ എഴുതാനും വരക്കാനും ‘എംപെൻ ലൈറ്റ്’ എന്ന സ്റ്റെലസ് േവറെ വാങ്ങാൻ കിട്ടും.
2048 ലെയർ പ്രഷർ സെൻസിറ്റീവാണ് ഡിസ്പ്ലേ. സ്െറ്റലസില്ലാത്ത 8.4 ഇഞ്ചുള്ള മീഡിയപാഡ് എം 5, 10.8 ഇഞ്ചുള്ള മീഡിയപാഡ് എം 5 എന്നിവയേക്കാൾ കരുത്ത് കുറഞ്ഞ മോഡലാണിത്. കുഞ്ഞുങ്ങളുടെ കണ്ണുകളുടെ സുരക്ഷക്ക് െഎ കംഫർട്ട് മോഡുണ്ട്. കണ്ണിന് ഹാനികരമായ നീല പ്രകാശം കുറക്കും. കുഞ്ഞുങ്ങൾ മുഖത്തോട് ഏറെ അടുപ്പിക്കുേമ്പാൾ മുന്നറിയിപ്പ് നൽകും.
ആൻഡ്രോയിഡ് ഒാറിയോ 8.0 അടിസ്ഥാനമായ ഇ.എം.യു.െഎ 8.0 ഒാപറേറ്റിങ് സിസ്റ്റമാണ്. അതിവേഗ ചാർജിങ്ങും മൂന്ന് മണിക്കൂറിൽ പൂർണ ചാർജുമാവുന്ന 7500 എം.എ.എച്ച് ബാറ്ററി, 1.7 ജിഗാഹെർട്സ് എട്ടുകോർ ഹൈസിലിക്കോൺ കിരിൻ 659 പ്രോസസർ, മാലി ടി 830 എം.പി 2 ഗ്രാഫിക്സ്, വിരലടയാള സെൻസർ, എൽ.ഇ.ഡി സ്റ്റാറ്റസ് ഇൻഡിക്കേറ്റർ, 475 ഗ്രാം ഭാരം, ബ്ലൂടൂത്ത് 4.2, യു.എസ്.ബി ടൈപ്പ് സി ചാർജിങ് പോർട്ട് എന്നിവയാണ് പ്രത്യേകതകൾ. വൈ ഫൈ, സെല്ലുലർ മോഡലുകളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.