Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആൻഡ്രോയിഡിന്​ വെല്ലാൻ...

ആൻഡ്രോയിഡിന്​ വെല്ലാൻ വാവേയുടെ പുതിയ ഓപ്പറേറ്റിങ്​ സിസ്​റ്റം

text_fields
bookmark_border
HARMONEY
cancel

ആൻഡ്രോയിഡിനെ വെല്ലാൻ രക്ഷ്യമിട്ട്​ വാവേയ്​ പുറത്തിറക്കുന്ന പുതിയ ഓപ്പറേറ്റിങ്​ സിസ്​റ്റത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടു. ഹാർമണി എന്ന പേരിലായിരിക്കും വാവേയുടെ ഓപ്പറേറ്റിങ്​ സിസ്​റ്റം എത്തുക. അമേരിക് ക വാവേയ്​ക്ക്​ വിലക്കേർപ്പെടുത്തിയതോടെയാണ്​ പുതിയ ഓപ്പറേറ്റിങ്​ സിസ്​റ്റവുമായി രംഗത്തെത്താൻ കമ്പനി നിർബന്ധിതമായത്​.

ആൻഡ്രോയിഡിനേക്കാൾ ലളിതവും സുരക്ഷിതവുമായിരിക്കും പുതിയ ഓപ്പറേറ്റിങ്​ സിസ്​റ്റമെന്ന്​ വാവേയ്​ അവകാശപ്പെടുന്നു. ഈ വർഷം അവസാനത്തോടെ വാവേയുടെ സ്​മാർട്ട്​ സ്​ക്രീനുകളിൽ ഓപ്പറേറ്റിങ്​ സിസ്​റ്റം എത്തും. മൂന്ന്​ വർഷത്തോടെ സ്​മാർട്ട്​ വാച്ചുകളിലടക്കം ഹാർമണി വ്യാപിപ്പിക്കാനാണ്​ പദ്ധതി.

ചൈന-യു.എസ്​ വ്യാപാര യുദ്ധം സജീവമായതോടെയാണ്​ വാവേയ്​ക്ക്​ അമേരിക്ക വിലക്കേർപ്പെടുത്തിയത്​. വാവേയ്​ക്ക് സേവനങ്ങളൊന്നും നൽകരുതെന്ന്​ കമ്പനികളോട്​ യു.എസ്​ നിർദേശിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ വാവേയ്​ ഫോണുകൾക്ക്​ ഇനി സോഫ്​റ്റ്​വെയർ നൽകില്ലെന്ന്​ ഗൂഗ്​ൾ പ്രഖ്യാപിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:huaweimobilesmalayalam newsHarmonyOSTechnology News
News Summary - Huawei Unveils HarmonyOS-Technology
Next Story