ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധിക വേഗം; വാവേയ് പുതിയ ഒ.എസ് പുറത്തിറക്കുന്നു
text_fieldsഅമേരിക്കൻ ടെക് ഭീമൻ ഗൂഗിളിൻെറ വിലക്ക് വന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ചൈനീസ് കമ്പനിയായ വാവേയ ് നേരിടുന്നത്. വിലക്ക് വന്നതോടെ വാവേയ്ക്ക് ഗൂഗിൾ ഓപ്പറേറ്റിങ് സിസ്റ്റം ഇനി ഉപയോഗിക്കാനാവില്ല. ഇൗ പ് രതിസന്ധി മറികടക്കാൻ സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം നിർമിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇപ്പോൾ വാവേയു ടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
ചൈനീസ് വിപണിയിൽ ഹോങ്മെങ് എന്ന പേരിലാവും വാവേയുടെ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറങ്ങുക. ആഗോളവിപണിയിൽ ആർക് എന്നായിരിക്കും പേര്. നിലവിൽ ഒപ്പോ, വിവോ തുടങ്ങിയ ഫോണുകളിൽ ഓപ്പറേറ്റിങ് സിസ്റ്റത്തിൻെറ പരീക്ഷണം നടക്കുകയാണ്. റിപ്പോർട്ടുകളനുസരിച്ച് ഗൂഗിളിനേക്കാളും 60 ശതമാനം കൂടുതൽ വേഗത വാവേയുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിനുണ്ട്.
ഒക്ടോബറോടു കൂടി പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വാവേയ് ഫോണുകളിൽ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേറ്റ് 30യായിരിക്കും ആർക് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറങ്ങുന്ന ആദ്യത്തെ വാവേയ് ഫോൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.