ഓടും, ചാടും, തലകുത്തി മറിയും; ജിംനാസ്റ്റിക് പ്രകടനവുമായി അറ്റ്ലസ് റോബോട്ട് VIDEO
text_fieldsകാലിഫോർണിയ: അമ്പരപ്പിക്കുന്ന ജിംനാസ്റ്റിക് പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോസ്റ്റൺ ഡൈനാമിക്സ് വിക സിപ്പിച്ചെടുത്ത ഹ്യൂമനോയിഡ് റോബോട്ടായ അറ്റ്ലസ്. തലകുത്തി മറിഞ്ഞും ഉയർന്ന് ചാടിയും അറ്റ്ലസ് റോബോട്ട് ജിംനാസ് റ്റിക് അഭ്യാസങ്ങൾ കാട്ടുമ്പോൾ വിസ്മയിക്കുകയാണ് ലോകം. ഗൂഗിളിന് കീഴിലെ പ്രധാന ടെക് കമ്പനികളിലൊന്നായ ബോസ്റ്റൺ ഡ ൈനാമിക്സാണ് അറ്റ്ലസ് റോബോട്ടിനെ നിർമിച്ചിരിക്കുന്നത്.
ഹ്യൂമനോയിഡ് റോബോട്ടുകളെ (മനുഷ്യന് സമാനമായ) നിർമിക്കുന്നതിൽ പ്രഗത്ഭരാണ് ബോസ്റ്റൺ ഡൈനാമിക്സ്. റോബോട്ട് നായകൾ, വൈൽഡ് ക്യാറ്റ്, ചീറ്റ മുതലായ റോബോട്ടുകളെ ബോസ്റ്റൺ ഡൈനാമിക്സ് മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. വാതിലുകൾ തുറക്കുകയും ഭാരം വലിക്കുകയും കാട്ടിലൂടെ ഓടുകയുമൊക്കെ ചെയ്യുന്ന റോബോട്ടുകളുടെ വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു.
അറ്റ്ലസിനെ ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലമായ ഹ്യൂമനോയിഡ് റോബോട്ടെന്നാണ് ബോസ്റ്റൺ ഡൈനാമിക്സ് വിശേഷിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.