മൊബൈൽ ഫോണും പണവും ഇനി അണുവിമുക്തമാക്കാം
text_fieldsഹൈദരാബാദ്: മൊബൈൽ ഫോണും പണവും അണുവിമുക്തമാക്കാനുള്ള സാങ്കേതിക വിദ്യയുമായി ഹൈദരാബാദിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ). കോൺടാക്ട് ലസ് സാനിറ്റൈസേഷൻ കാബിനറ്റ് അഥവാ ഡിഫൻസ് റിസർച്ച് അൾട്രാവയലറ്റ് സാനിറ്റൈസർ (ഡി.ആർ.യു.വി.എസ്) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ അൾട്രാവയലറ്റ് രശ്മികളാണ് സാനിറ്റൈസേഷന് വേണ്ടി ഉപയോഗിക്കുന്നത്. 360 ഡിഗ്രിയിലുള്ള അൾട്രാ വയലറ്റ് രശ്മികൾ കടത്തിവിട്ടാണ് സാനിറ്റൈസേഷൻ സാധ്യമാക്കുക.
മൊബൈൽ ഫോണുകൾ, ഐ പാഡുകൾ, ലാപ്ടോപ്പുകൾ, കറൻസി നോട്ടുകൾ, ചലാനുകൾ, ചെക്ക് ലീഫുകൾ, പാസ്ബുക്കുകൾ, കവറുകൾ തുടങ്ങിയവയും ഇതുവഴി അണുവിമുക്തമാക്കാൻ കഴിയുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഹൈദരാബാദിൽ അറിയിച്ചു. ഓട്ടോമാറ്റിക് സാനിറ്റൈസിങ്ങ് ഉപകരണത്തിന്‍റെ നോട്ടുകൾ സാനിറ്റൈസ് ചെയ്യുന്ന ഭാഗത്തിന് 'നോട്ട്സ്ക്ലീൻ' എന്നാണ് പേരിട്ടിരിക്കുന്നത്.
സാനിറ്റൈസേഷന് വേണ്ടിയുള്ള കാബിനറ്റ് മനുഷ്യസ്പർശമേൽക്കാത്ത തരത്തിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.