െഎഡിയയും വോഡഫോണും ലയിച്ചു; ഇനി ടെലികോം രംഗത്തെ വമ്പൻ കമ്പനി
text_fieldsമുംബൈ: രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ െഎഡിയയും വോഡഫോണും ലയനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. . 45 ശതമാനം ഒാഹരികളാവും പുതിയ കമ്പനിയിൽ വോഡഫോണിന് ഉണ്ടാവുക. മൂന്ന് ഡയറക്ടർമാരെ നോമിനേറ്റ് ചെയ്യാനുള്ള അവകാശവും വോഡഫോണിന് ഉണ്ടാവും. എന്നാൽ ടവർ നിർമാണ കമ്പനിയായ ഇൻഡസ് ടവറിൽ ഇരുകമ്പനികൾക്കും നിലവിലുള്ള ഒാഹരികൾക്ക് ലയനം ബാധകമാവില്ലെന്നാണ് റിപ്പോർട്ടുകൾ.
കമ്പനിയുടെ ചെയർമാനെ നിയമിക്കാനുള്ള അവകാശം െഎഡിയക്കായിരിക്കും. സി.ഇ.ഒ, ചീഫ് ഒാപ്പറേറ്റിങ് ഒാഫീസർ തുടങ്ങിയ നിയമനങ്ങൾ രണ്ട് കമ്പനികളും ചേർന്ന് നടത്തും. ജിയോയുടെ വരവോടെ ഇന്ത്യയിലെ മറ്റ് മൊബൈൽ സേവനദാതാക്കൾ കടുത്ത പ്രതിസന്ധി നേരിട്ടതോടെയാണ് ലയന തീരുമാനത്തിലേക്ക് െഎഡിയയും വോഡഫോണും എത്തിയതെന്നാണ് സൂചന. ജിയോയുടെ വരവോടെ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ലാഭത്തിലേക്ക് എയർടെൽ കൂപ്പുകുത്തി. െഎഡിയയുടെ ലാഭത്തിലും കുറവുണ്ടായി. ഇതാണ് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ മൊബൈൽ സേവനദാതാക്കളെ പ്രേരിപ്പിച്ചത്.
നോർവിജിയൻ കമ്പനിയായ ടെലിനോറുമായി എയർടെൽ നേരത്തെ ധാരണയിലെത്തിയിരുന്നു. ആറ് സംസ്ഥാനങ്ങളിൽ ടെലിനോറുമായി ചേർന്ന് സേവനങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എയർടെൽ. ജിയോയും ഇന്ത്യയിലെ മറ്റൊരു പ്രമുഖ സേവനദാതാവായ എയർസെല്ലുമായി ധാരണയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.