യു.എസ് ആവശ്യം തള്ളി; 5 ജി ട്രയൽ നടത്താൻ വാവേയ്ക്കും അനുമതി
text_fieldsന്യൂഡൽഹി: 5 ജി ട്രയൽ നടത്താൻ ചൈനീസ് കമ്പനിയായ വാവേയ്ക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. ചൈന-യു.എസ് വ്യാപാര തർക്കം കൂടുതൽ ശക്തമാകുന്നതിനിടെയാണ് ഇന്ത്യയുടെ നിലപാട്. ടെലികോം മന്ത്രി രവിശങ്കർ പ്രസാദാണ് 5 ജിയുടെ സ്പക്ട്രം ട്രയലിന് വിവിധ കമ്പനികൾക്ക് അനുമതി നൽകിയ വിവരം അറിയിച്ചത്.
വാവേയ്ക്ക് 5ജി ട്രയലിന് അനുമതി നൽകരുതെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം തള്ളിയാണ് കേന്ദ്രസർക്കാറിെൻറ നടപടി. വാവേയിൽ വിശ്വാസമർപ്പിച്ചതിന് നന്ദിയുണ്ടെന്ന് വാവേയ് ഇന്ത്യ സി.ഇ.ഒ ജെയ് ചെ പ്രതികരിച്ചു. ഇന്ത്യൻ ടെലികോം വ്യവസായത്തിെൻറ വളർച്ചക്കായി മികച്ച സാങ്കേതിക വിദ്യ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആസ്ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ, തയ്വാൻ തുടങ്ങിയ രാജ്യങ്ങൾ 5 ജി ട്രയലിന് വാവേയ്ക്ക് അനുമതി നൽകിയിരുന്നില്ല. അതേസമയം, ഫ്രാൻസ്, നെതർലാൻഡ്സ്, റഷ്യ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങൾ വാവേയ്ക്ക് 5 ജി ട്രയലിന് അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.