എച്ച്–1ബി വിസ ആശ്രയിക്കുന്നത് ഇന്ത്യ നിർത്തണമെന്ന് നാരായണ മൂർത്തി
text_fieldsമുംബൈ: എച്ച്1-ബി വിസ ഉപയോഗിച്ച് അമേരിക്കയിലേക്ക് തൊഴിലാളികളെ അയക്കുന്ന നടപടി ഇന്ത്യൻ സോഫ്റ്റ്വെയർ കമ്പനികൾ നിർത്തലാക്കണമന്നെ് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. ഇന്ത്യയിൽ നിന്ന് തൊഴിലെടുക്കുന്നതിനായി ടെക്കികളെ അമേരിക്കയിലേക്ക് അയക്കുന്നതിന് പകരം അമേരിക്കൻ പൗരൻമാരെ ജോലിക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വിദേശ പൗരൻമാർ അമേരിക്കയിൽ തൊഴിലെടുക്കുന്നത് നിയന്ത്രിക്കുമെന്ന് അമേരിക്കൻ പ്രസിഡൻനറ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ െഎ.ടി കമ്പനികൾ അമേരിക്കയിലും ബ്രിട്ടനിലും കാനഡയിലും ആ രാജ്യങ്ങളിലെ പൗരൻമാരെ റിക്രുട്ട് ചെയ്യണം. എങ്കിലെ മൾട്ടി നാഷണൽ കമ്പനിയാവാൻ സാധിക്കുകയുള്ളുവെന്നും നാരായണ മൂർത്തി എൻ.ഡി.ടി.വിക്ക് നൽകിയിയ അഭിമുഖത്തിൽ.
എച്ച്–1ബി വിസ നിയന്ത്രിക്കുന്ന ബില്ലിൽ ട്രംപ് ഒപ്പുവെച്ചാൽ അത് ഉപയോഗപ്പെടുത്തി കൂടുതൽ രാജ്യങ്ങളിലെ പൗരൻമാരെ റിക്രൂട്ട് ചെയ്യാൻ െഎ.ടി കമ്പനികൾക്ക് സാധിക്കും. ഇത് ഒരു ആഗോള സംസ്കാരത്തിെൻറ ഭാഗമാവാൻ െഎ.ടി കമ്പനികളെ സഹായിക്കുമെന്ന് നാരായണ മൂർത്തി പ്രതികരിച്ചു. അമേരിക്കൻ തൊഴിലുകളെ സംരക്ഷിക്കുന്നതിെൻറ ഭാഗമായി മറ്റ് രാജ്യങ്ങളിലെ പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ തൊഴിലെടുക്കുന്നതിനായി നൽകുന്ന എച്ച്-1ബി വിസയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് അമേരിക്കൻ പ്രസിഡൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.