വിപണിയിൽ ജിയോ മാത്രമാവുന്ന കാലം വരുന്നു...
text_fieldsമുംബൈ: ഇന്ത്യൻ ടെലികോം സെക്ടറിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തിയ കമ്പനിയാണ് റിലയൻസ് ജിയോ. ഡാറ്റ സേവനങ്ങളിൽ വൻ മുന്നേറ്റം തന്നെ നടത്താൻ ജിയോക്ക് സാധിച്ചു. കിടിലൻ ഒാഫറുകളിലുടെ ജിയോ കളം നിറഞ്ഞതോടെ മറ്റ് വമ്പൻമാർക്ക് അടിതെറ്റി. ഇതുമായി ബന്ധപ്പെട്ട് അൽപം ആശങ്ക നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടെലികോം മേഖലയിൽ ജിയോ മാത്രമാവുന്ന ഒരു കാലഘട്ടത്തിന് തുടക്കമാവുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ജിയോ ഇൗ രീതിയിലുള്ള മുന്നേറ്റം കാഴ്ചവെക്കുകയാണെങ്കിൽ അടുത്ത രണ്ടര വർഷത്തിനുള്ളിൽ ജിയോയും ഭാരതി എയർടെല്ലും മാത്രമാവും വിപണിയിലുണ്ടാവുക. ജിയോയുടെ ടെലികോം മേഖലയിലെ വിഹിതം ഇപ്പോഴുള്ള 20 ശതമാനത്തിൽ നിന്നും 30 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വൈകാതെ തന്നെ എയർടെല്ലിനും വിപണിയിൽ അടിതെറ്റുമെന്നും ഇന്ത്യൻ ടെലികോം വിപണിയിൽ ജിയോ മാത്രമാവുന്ന കാലം വരുമെന്നുമാണ് സൂചനകൾ.
2016 സെപ്തംബറിലാണ് ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്. ആറ് മാസം സമ്പൂർണ്ണമായി സൗജന്യ സേവനം നൽകികൊണ്ടായിരുന്നു ജിയോയുടെ തുടക്കം. മറ്റ് സേവനദാതാക്കളെ തകർക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ജിയോയുടെ പ്ലാനുകകളിൽ കോളുകൾ പൂർണ്ണമായും സൗജന്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.