ഡ്രോൺ പറത്തുന്നവർ സൂക്ഷിക്കുക; പുതിയ നയവുമായി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ആകാശ ചിത്രങ്ങൾ എടുക്കുന്നത് മുതൽ സാധനങ്ങൾ കൈമാറാൻ വരെ ഇന്ന് ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ചില സുരക്ഷ പ്രശ്നങ്ങളും ഡ്രോണുകൾ ഉയർത്തുന്നുണ്ട്. ഇത് മനസിലാക്കി ഡ്രോണുകൾ ഉപയോഗിക്കുന്നതിനായി പുതിയ നയം അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഡിസംബർ ഒന്ന് മുതൽ പുതിയ നയം നിലവിൽ വരും.
റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർക്രാഫ്റ്റുകൾ, ഒാേട്ടാമാറ്റിക് എയർക്രാഫ്റ്റുകൾ എന്നിവയുടെ പ്രവർത്തനത്തിനുള്ള നയമാണ് കേന്ദ്രസർക്കാർ രൂപീകരിക്കുക. ഡ്രോണുകളെ റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർക്രാഫ്റ്റുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ നയമനുസരിച്ച് ഡ്രോണുകളെ നാലായി തിരിച്ചിട്ടുണ്ട്. 250 ഗ്രാമിൽ താഴെ ഭാരമുള്ള നാനോ, 250 ഗ്രാം മുതൽ 2 കിലോ ഗ്രാം വരെ മൈക്രോ, 2 കിലോ ഗ്രാം മുതൽ 25 കിലോ ഗ്രാം വരെ സ്മാൾ, 25 കിലോ ഗ്രാം മുതൽ 150 കിലോ ഗ്രാം വരെ മീഡിയം, 150 കിലോ ഗ്രാമിന് മുകളിൽ ലാർജ് എന്നിങ്ങനെയാണ് വിവിധ കാറ്റഗറികൾ.
ഇതിൽ നാനോ, മൈക്രോ വിഭാഗങ്ങൾക്ക് ലൈസൻസ് ആവശ്യമില്ല. മറ്റ് വിഭാഗങ്ങളിലുള്ള ഡ്രോണുകൾ പറത്തണമെങ്കിൽ അവ രജിസ്റ്റർ ചെയ്ത് യുണിക് െഎഡൻറിഫിക്കേഷൻ നമ്പർ കരസ്ഥമാക്കണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താൻ പാടുള്ളു. രാത്രിയിൽ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. 18 വയസ് പൂർത്തിയായവർക്ക് മാത്രമേ ഡ്രോൺ പറത്താനുള്ള ലൈസൻസ് നൽകു. ഇതിന് പുറമേ ഇംഗ്ലീഷ് പരിജ്ഞാനവും പത്താം ക്ലാസ് ജയവും ആവശ്യമാണ്. വിമാനത്താവളങ്ങളുടെ പരിസരം, രാജ്യാന്തര അതിർത്തി, ന്യൂഡൽഹി വിജയ് ചൗക്ക്, സംസ്ഥാന സെക്രട്ടറിയേറ്റ് മന്ദിരങ്ങൾ, സേന കേന്ദ്രങ്ങൾ മറ്റ് സുരക്ഷാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഡ്രോൺ പറത്താൻ അനുമതി ഉണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.