ഡ്രൈവറില്ല കാർട്ടുമായി ഇൻഫോസിസ്
text_fieldsബംഗളൂരു: ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന കാർട്ട് വികസപ്പിച്ചെടുത്ത് ഇൻഫോസിസ്. കമ്പനിയുടെ ബംഗളൂരു കാമ്പസിൽ സി.ഇ.ഒ വിശാൽ സിക്ക ഡ്രൈവറില്ല കാറിൽ സഞ്ചരിക്കുന്നതിെൻറ ചിത്രം പോസ്റ്റ് ചെയ്താണ് ഇൻഫോസിസ് പുതിയ രംഗത്തേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചത്. ഇൻഫോസിസിെൻറ മംഗളൂരുവിലെ എൻജിനയർമാരാണ് കാർട്ട് വികസിപ്പിച്ചെടുത്തതെന്നും സിക്ക അറിയിച്ചു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പടെയുള്ള പുതിയ സാേങ്കതിക വിദ്യകളിലേക്ക് ഇൻഫോസിസ് ചുവട് മാറ്റാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് പുതിയ കാർട്ടുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെ സി.ഇ.ഒ വിശാൽ സിക്ക നടത്തിയ പ്രഖ്യാപനങ്ങളും തെളിയിക്കുന്നത് കമ്പനിയുടെ പുതിയ ചുവടുമാറ്റമാണ്.
ജൂൺ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിലെ ലാഭഫലം ഇൻഫോസിസ് വെള്ളിയാഴ്ച പുറത്ത് വിട്ടിരുന്നു. പ്രതിസന്ധികൾക്കിടയിലും മികച്ച ലാഭമുണ്ടാക്കാൻ കമ്പനി സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സാേങ്കതിക വിദ്യയുമായി ഇൻഫോസിസ് രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.