ഇൻസ്റ്റഗ്രാം അവാർഡ്സ്; കോഹ്ലിക്കും ദീപികാ പദുകോണിനും പുരസ്കാരം
text_fieldsസാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാം അവരുടെ ഇന്ത്യയിലെ യൂസർമാർക്കുള്ള വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോക വ്യാപകമായി 800 മില്യണോളം ഉപയോക്താക്കളുള്ള ഇൻസ്റ്റാഗ്രാമിന് ഇന്ത്യയിൽ കോടിക്കണക്കിന് യൂസർമാർമാരുണ്ട്. ഇവരിൽ നിന്നും ഒൗദ്യോഗികമായി തിരഞ്ഞെടുക്കുന്നവർക്കാണ് പുരസ്കാരം.
2017െല ‘മോസ്റ്റ് എംഗേജ്ഡ്’ അക്കൗണ്ടായി തിരഞ്ഞെടുത്തത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ അക്കൗണ്ടാണ്. താരത്തിെൻറ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളും ഇഷ്ടങ്ങളും കണക്കിലെടുത്താണ് പുരസ്കാരം. 1,92,00,000 ഫോളോവേഴ്സാണ് കോഹ്ലിക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. കഴിഞ്ഞ വർഷം താരത്തിെൻറ എല്ലാ പോസ്റ്റുകൾക്കും ആയിരക്കണക്കിന് കമൻറുകളും ലൈക്കുകളുമാണ് ലഭിച്ചത്.
ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനുള്ള പുരസ്കാരം ബോളിവുഡ് നായിക ദീപികാ പദുകോണാണ് സ്വന്തമാക്കിയത്. 2,24,00,000 ഫോളോവേഴ്സ് ദീപികക്കുണ്ട്. പ്രിയങ്കാ ചോപ്രക്ക് 2,20,00,000വും ആലിയ ഭട്ടിന് 2,00,00,000യും ഫോളോവേഴ്സ് ഇൻസ്റ്റയിലുണ്ട്. 2017ൽ ഏറ്റവു കൂടുതൽ ഫോളോവേഴ്സ് നേടിയ അക്കൗണ്ടിനാണ് ‘മോസ്റ്റ് ഫോളോവ്ഡ് അക്കൗണ്ട്’ പുരസ്കാരം.
ഷാഹിദ് കപൂറിെൻറ സഹോദരനായ ഇഷാൻ ഖട്ടറിെൻറ അക്കൗണ്ടാണ് ‘എമർജിങ് അക്കൗണ്ടായി’ തിരഞ്ഞെടുത്തത്. താരത്തിെൻറ ഏക സോഷ്യൽ മീഡിയ സാന്നിധ്യം ഇൻസ്റ്റയിലാണ്. 2017ൽ ഇഷാന് 190,000ത്തോളം ഫോളോവേഴ്സിെന ലഭിച്ചു. ഇൗ വർഷം ഒരാഴ്ച കൊണ്ട് 50,00,000 ലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കിയ പ്രിയാവാര്യറിനായിരിക്കും അടുത്ത വർഷത്തെ എമർജിങ് അക്കൗണ്ട് പുരസ്കാരം ലഭിക്കുക. അങ്ങനെയെങ്കിൽ ഇൗ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളിയായിരിക്കും പ്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.