കാത്തിരുന്ന ആ ഫീച്ചർ ഇൻസ്റ്റഗ്രാമിൽ എത്തുന്നു
text_fieldsലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഫോട്ടോ ഷെയറിങ് ആപ്പാണ് ഇൻസ്റ്റാഗ്രാം. ഫേസ്ബുക് അവതരിപ്പിച്ച സോഷ് യൽ മീഡിയ പ്ലാറ്റ്ഫോമാണെങ്കിലും ചില രാജ്യങ്ങളിൽ അവരെക്കാൾ വളർന്നിരിക്കുകയാണ് ഇൻസ്റ്റ.
ഇൻസ്റ്റഗ്രാമിൽ ഫേ സ്ബുക് അവതരിപ്പിക്കുന്ന ഓരോ പുതിയ ഫീച്ചറുകളും വലിയ വാർത്തകൾ ആണ്. 'നിങ്ങൾ കുറച്ച് മാത്രം സംവദിക്കുന്നവരെയും' ഇൻസ്റ്റ ഫീഡിൽ ഏറ്റവും കൂടുതൽ കാണുന്നവരെയും വേർതിരിച്ച് കാണിച്ചു തരുന്ന 'അൺഫോളോ സജഷൻ' ഫീച്ചർ ഈയിടെ ആണ് ഇൻസ്റ്റയിൽ ഉൾപ്പെടുത്തിയത്.
എന്നാൽ, ഏറ്റവും പുതിയ ഫീച്ചർ കൂടുതൽ ഉപകാരപ്പെടുന്നതാണ്. 'ഫോളോവർ കാറ്റഗറി' എന്ന് പേര് നൽകിയിരിക്കുന്ന സംവിധാനത്തിൽ രണ്ട് കാറ്റഗറി ആണുള്ളത്. നിങ്ങൾ തിരിച്ച് ഫോളോ ചെയ്യാത്തവർ (Accounts You Don’t Follow Back), നിങ്ങൾ ഏറ്റവും കുറച്ച് സംവദിച്ചവർ (Least Interacted With). ആദ്യ കാറ്റഗറിയിൽ നിങ്ങളെ ഫോളോ ചെയ്യുന്ന എന്നാൽ നിങ്ങൾ ഫോളോ ചെയ്യാത്തവരെയാണ് കാണിച്ചു തരിക. ഇതിലൂടെ അപരിചിതരെ എളുപ്പം നീക്കം ചെയ്യാൻ സാധിക്കും.
കഴിഞ്ഞ 90 ദിവസങ്ങളായി നിങ്ങൾ യാതൊരു വിധത്തിലും സംവദിക്കാത്ത പ്രൊഫൈലുകൾ തിരഞ്ഞുപിടിച്ച് നീക്കം ചെയ്യാൻ സഹായിക്കുന്ന ലിസ്റ്റ് ആയിരിക്കും ‘Least Interacted With’ എന്ന കാറ്റഗറിയിൽ ഉണ്ടാവുക. ഇൻസ്റ്റ ആരാധകർ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട ഒരു ഫീച്ചറും ഇതായിരുന്നു.
ഈ ഫീച്ചർ അടങ്ങിയ അപ്ഡേറ്റ് ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഫോളോവർ കാറ്റഗറി ഉപയോഗപ്പെടുത്താൻ നിങ്ങളുടെ പ്രൊഫൈലിലെ ഫോളോവെർസ് എന്ന സെക്ഷനിൽ പോയാൽ മതിയാകും. ഇത് ലഭിക്കാൻ ഇൻസ്റ്റഗ്രാം ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.