ഇൻസ്റ്റാഗ്രാമിൽ ഇനി ഇൗ ഫീച്ചറുണ്ടാവില്ല
text_fieldsസാൻഫ്രാൻസിസ്കോ: ഫേസ്ബുക്കിെൻറ ഉടമസ്ഥതയിലുള്ള ഫോേട്ടാ ഷെയറിങ് ആപായ ഇൻസ്റ്റാഗ്രാമിൽ പ്രധാനപ്പെട്ട ഒരു ഫീച്ചർ കമ്പനി ഒഴിവാക്കുന്നു. മെസേജ് അയക്കുന്നതിനുള്ള സംവിധാനം ഇനി ആപിൽ ലഭ്യമാവില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ഡയറക്ട് എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ ഇൻസ്റ്റാഗ്രാം പുറത്തിറക്കും.
സ്നാപ്ചാറ്റ് മാതൃകയിലാവും ഡയറക്ടിനെ ഇൻസ്റ്റാഗ്രാം അണിയിച്ചൊരുക്കുക. ചിലി, ഇസ്രായേൽ, ഇറ്റലി, തുർക്കി, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിലാവും ആദ്യ ഘട്ടത്തിൽ പുതിയ ആപ് ലഭ്യമാവുമെന്നാണ് . പുതിയ ആപ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഇൻസ്റ്റഗ്രാമിലെ ഇൻബോക്സ് അപ്രത്യക്ഷമാവും. പിന്നീട് മെസേജ് അയക്കുന്നതിനായി ഡയറക്ട് എന്ന സംവിധാനമാണ് ഉപയോഗിക്കേണ്ടത്.
കഴിഞ്ഞ നാല് വർഷമായി ഇൻസ്റ്റാഗ്രാമിനകത്ത് തന്നെയാണ് ഡയറക്ട് പ്രവർത്തിച്ചിരുന്നത്. അത് പ്രത്യേക ആപായി മാറ്റിയാൽ കൂടുതൽ മികച്ചതാവുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിെൻറ ഉടമസ്ഥരായ ഫേസ്ബുക്ക് 2014ൽ അതിെൻറ ആപ്ലിക്കേഷനിൽ നിന്ന് മെസേജിങ് സംവിധാനം എടുത്തുമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.