ലോക്ഡൗണിൽ ഇൻറർനെറ്റ് വേഗത കുറയുന്നു; റിപ്പോർട്ട്
text_fieldsലോക്ഡൗണിനെ തുടർന്ന് കോടിക്കണക്കിന് ആളുകൾ ജോലിയില്ലാതെ വീടുകളിൽ ഇരിക്കുന്ന സാഹചര്യം നിലനിൽക്കവേ മാർച ്ച് മാസത്തിൽ രാജ്യത്ത് ഇൻറർനെറ്റ് വേഗത ക്രമാതീതമായി കുറഞ്ഞതായി കണ്ടെത്തൽ. ഒാക്ലാസ് സ്പീഡ് ടെസ്റ്റ് ഗ്ലോബൽ സൂചിക പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇന്ത്യയിലെ ബ്രോഡ്ബാൻഡുകളിലെയും മൊബൈൽ കണക്ഷനുകളിലേയും ശരാശ രി ഡൗൺലോഡ് വേഗത കുറഞ്ഞതായി കണ്ടെത്തിയത്.
ഒാക്ലയുടെ കണക്ക് പ്രകാരം, ഫിക്സഡ് ബ്രോഡ്ബാൻഡുകൾക്ക് ശരാശരി ഡൗൺലോഡ് സ്പീഡ് 39.65 എം.ബി.പി.എസ് ഉണ്ടായിരുന്നിടത്ത് 35.98 എം.ബി.പി.എസ് ആയി കുറഞ്ഞു. മൊബൈൽ ഡാറ്റയിൽ 11.83 എം.ബി.പി.എസിൽ നിന്നും 10.15 എം.ബി.പി.എസ് ആയും കുറഞ്ഞു. ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ ഇൻറർനെറ്റ് വേഗത കുറഞ്ഞതായി കണ്ടെത്തിയെന്ന് കമ്പനി അവരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലോകത്ത് ബ്രോഡ്ബാൻഡ് സ്പീഡിൽ 71ാം സ്ഥാനത്തുള്ള ഇന്ത്യ മൊബൈൽ ഇൻറർനെറ്റ് സ്പീഡിൽ 130ാം സ്ഥാനത്താണ്. നിലവിൽ സിംഗപ്പൂരാണ് ഇൻറർനെറ്റ് സ്പീഡിൽ ഒന്നാമത്. 197.26 എം.ബി.പി.എസ് ബ്രോഡ്ബാൻഡുകളിൽ സിംഗപ്പൂരിലുള്ളവർക്ക് വേഗത ലഭിക്കുന്നുണ്ട്. 83.52 എം.ബി.പി.എസ് വേഗത ലഭിക്കുന്ന യു.എ.ഇയാണ് മൊബൈൽ കണക്ഷൻ കാറ്റഗറിയിൽ ഒന്നാമത്.
നെറ്റ്വർക് തകരാർ ഉണ്ടാവാതിരിക്കാൻ യൂട്യൂബ്, നെറ്റ്ഫ്ലിക്സ് പോലുള്ള വിഡിയോ സ്ട്രീമിങ് കമ്പനികളോട് അവരുടെ ഉള്ളടക്കം ഹൈ ഡെഫിനിഷനിൽ (HD) നിന്നും സ്റ്റാൻഡേർഡ് ഡെഫിനിഷനിലേക്ക് കുറക്കാൻ ബന്ധപ്പെട്ട വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. അതിെൻറ ഭാഗമായി ഇത്തരം OTT പ്ലാറ്റ്ഫോമുകൾ അത് പാലിക്കുകയും ചെയ്തു. എന്നാൽ, ഇൻറർനെറ്റ് വേഗത ഗണ്യമായി കുറഞ്ഞ് തന്നെയാണ് നിലനിൽക്കുന്നത്.
എന്തായാലും രാജ്യത്ത് മൊബൈൽ സേവന ദാതാക്കളിൽ ചിലർ അവരുടെ ഡാറ്റാ പ്ലാനുകളിൽ വരുത്തിയ ഇളവ് ഉപയോക്താക്കൾക്ക് ഗുണമായിട്ടുണ്ട്. ബി.എസ്.എൻ.എൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരുടെ സൗകര്യത്തിനായി ഒരുമാസത്തേക്ക് സൗജന്യമായി ബ്രോഡ്ബാൻഡ് പ്ലാൻ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.