െഎഫോൺ അടിമുടി മാറും; െഎ.ഒ.എസ് 12ാമനെത്തി
text_fieldsകൂടുതൽ വേഗതയും മൾട്ടി യൂസർ ലോഗിനുമുള്ള ഫേസ് െഎ.ഡിയും മറ്റ് അതിനൂതന സംവിധാനങ്ങളുമായി ആപ്പിൾ ഒാപറേറ്റിങ് സിസ്റ്റം െഎ.ഒ.എസ് 12ാമൻ അവതരിച്ചു. ആപ്പിളിെൻറ 2018ലെ ‘വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസി’ലായിരുന്നു കൂൾ ഫീച്ചറുകളുമായി iOS 12ാമനെ പരിചയപ്പെടുത്തിയത്. പുതിയ iOS വിശേഷങ്ങൾ ഇവയൊക്കെയാണ്.
പ്രശ്നങ്ങൾ പരിഹരിച്ച് ഫേസ് െഎ.ഡി
ആപ്പിളിെൻറ നവീകരിച്ച െഎ.ഒ.എസ് 11ഉമായി എത്തിയ സ്മാർട്ട്ഫോണായിരുന്നു െഎ.ഫോൺ എക്സ്. നോച്ച് ഡിസ്പ്ലേയും മറ്റനേകം ഫീച്ചറുകളും കുത്തിനിറച്ച് വന്ന എക്സിന് പക്ഷെ പ്രതീക്ഷിച്ച ആധിപത്യം വിപണിയിൽ നേടാൻ സാധിച്ചില്ല. വീമ്പ് പറഞ്ഞ ഫേസ് െഎ.ഡി പ്രതീക്ഷക്കൊത്ത് ഉയരാത്തതായിരുന്നു കാരണം. വേഗതയില്ല. ഇരുട്ടിൽ പ്രതികരിക്കുന്നില്ല എന്നിങ്ങനെ പരാതി പ്രളയം. ഉപയോഗിച്ചവർ ഫിംഗർ പ്രിൻറില്ലാത്ത എക്സിനെ പഴി പറയാനും തുടങ്ങി.
എന്നാൽ ആ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് iOS 12െൻറ വരവ്. നിലവിൽ iOS 12 ബീറ്റാ വേർഷൻ െഎഫോൺ എക്സിൽ ഇൻസ്റ്റാൾ ചെയ്തവർക്ക് ഫേസ് െഎ.ഡിയിൽ വന്ന മാറ്റം അനുഭവിച്ചറിയാവുന്നതാണ്.
പുതിയ ‘ആൾട്ടർനേറ്റ് ഇൻ അപ്പിയറൻസ്’ എന്ന സംവിധാനത്തിലൂടെ നമ്മുടെ വ്യത്യസ്ത രൂപങ്ങളിൽ നമുക്ക് ഫേസ് െഎ.ഡി രജിസ്റ്റർ ചെയ്യാം. അതോടൊപ്പം മറ്റൊരാളുടെ മുഖം തിരിച്ചറിയാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി നിങ്ങളോടൊപ്പം നിങ്ങളുടെ സുഹൃത്തിെൻറ മുഖവും െഎ.ഡിയായി ഉപയോഗിക്കാം എന്നർഥം.
നിങ്ങളുടെ രൂപത്തിനനുസരിച്ചുള്ള പുതിയ മെമോജി
iOS 11ലെ അനിമോജികൾ െഎഫോൺ ഉപയോക്താക്കൾക്ക് പ്രിയങ്കരമായിരുന്നു. തുടക്കത്തിൽ ഒരു ഡസനോളം അനിമോജികൾ മാത്രമായിരുന്നുവെങ്കിലും പുതിയ അപ്ഡേഷനുകളിലൂടെ എണ്ണം വർധിപ്പിച്ചു. അനിമോജികളെ മറികടക്കുന്ന പുതിയ സൂത്രമാണ് മെമോജികൾ. ഒരോ ഉപഭോക്താക്കളെയും ലക്ഷ്യം വെച്ചുകൊണ്ട് കൂടുതൽ പേഴ്സണലൈസ്ഡ് ആയ സംവിധാനമാണിത്.
നമുക്ക് നമ്മുടെ രൂപത്തിന് അനുസരിച്ച് മെമോജികൾ ഉണ്ടാക്കാം. സാംസങ്ങിലെ എ.ആർ ഇമോജികളോട് സാമ്യം തോന്നുമെങ്കിലും ആപ്പിൾ കൂടുതൽ മികച്ച രീതിയിൽ തന്നെയാണ് മെമോജികളെ അവതരിപ്പിച്ചിരിക്കുന്നത്. മുടി, കണ്ണുകൾ, താടി, മീഷ, എന്നുവേണ്ട എല്ലാം മാറ്റം വരുത്തി നമ്മുടെ രൂപത്തിനനുസരിച്ച് ക്രമീകരിക്കാം.
കൂടുതൽ മികവുറ്റ സിരി
ഒാരോ അപ്ഡേഷനിലും ആപ്പിൾ മറക്കാതെ മോഡി കൂട്ടുന്ന സംവിധാനമാണ് സിരി ഡിജിറ്റൽ അസിസ്റ്റൻഡ്. സിരിയോട് സംസാരിച്ച് കുഴഞ്ഞവർക്കായി iOS 12ാമനിൽ ആപ്പിൾ പുതു ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. തുടർച്ചയായി സന്ദേശങ്ങൾ നൽകാതെ തന്നെ കാര്യങ്ങൾ ചെയ്യാനായി സിരിയെ പ്രാപ്തമാക്കിയിരിക്കുകയാണ് iOS 12ൽ. അതിനായി ‘‘ഷോർട്ട്കട്ട്സ്’ എന്ന പുതിയ ആപ്പ് ഉപയോഗിക്കാം. പരിധിയില്ലാതെ നിങ്ങളുടെ ശബ്ദത്തിൽ സംഭാഷണങ്ങൾ പകർത്താനാകുന്ന സംവിധാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉദാഹരണമായി പുതിയ സംവിധാനത്തിലൂടെ നിങ്ങളുടെ ലൊക്കേഷൻ കണ്ടുപിടിച്ച് നിർദേശം നൽകാൻ സിരിക്ക് സാധിക്കും. കലണ്ടറിൽ രേഖപ്പെടുത്തിയ മീറ്റിങ് വിവരങ്ങൾക്കനുസരിച്ച് സിരി വാണിങ് നൽകും. തിയറ്ററിൽ കയറുേമ്പാൾ ‘ഡു നോട്ട് ഡിസ്റ്റർബ്’ മോഡിലേക്ക് പോകാനുള്ള നിർദേശം തരും. തുടങ്ങി സിരി സർവ്വ മേഖലകളിലും സഹായവുമായി എത്തും.
ഗ്രൂപ്പ് ഫേസ് ടൈം
ആപ്പിളിെൻറ സ്വന്തം ഫേസ് ടൈമിൽ ഇനി 32 പേർക്ക് ഒരുമിച്ച് വീഡിയോ കോൾ ചെയ്യാം. എല്ലാവരെയും ഒരുമിച്ച് ചേർക്കുന്നതിന് പകരം ഒരോരുത്തരും ലഭ്യമാവുന്ന നേരത്ത് ഫേസ് ടൈമിൽ ചേർക്കാൻ പറ്റുന്ന വിധത്തിലാണ് iOS 12ൽ ഇത് സജ്ജീകരിച്ചിരിക്കുന്നത്. വാട്ട്സാപ്പ് അവരുടെ ഏറ്റവും പുതിയ അപ്ഡേഷനിൽ െഎ.ഒ.എസുകാർക്ക് സമാന സംവിധാനം അവതരിപ്പിച്ചിരുന്നു.
എ.ആർ കിറ്റ്
റിയൽ ആൻഡ് ഡിജിറ്റൽ ലോകത്തെ ബന്ധിപ്പിക്കുന്ന പുതിയ സംവിധാനമാണ് എ.ആർ കിറ്റ്. നാം കാമറയിൽ പകർത്തുന്ന ദൃശ്യങ്ങളിലേക്ക് 3Dയിലുള്ള ജീവികളെയും സാധനങ്ങളെയും നമുക്ക് പ്ലേസ് ചെയ്യാൻ സാധിക്കും. ഇതിനായി മെഷർ എന്ന ആപ്ലിക്കേഷനും ആപ്പിൾ iOS 12ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോേട്ടാസ്
പകർത്തിയതും പങ്കുവെച്ചതുമായ ചിത്രങ്ങൾ ഒരുമിച്ച് എളുപ്പത്തിൽ കാണാവുന്ന പുതിയ വിൻഡോ ഫോേട്ടാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ‘ഫോർ യു’ എന്ന പേരിൽ. െഎ ക്ലൗഡ് ഉപയോഗിച്ച് എളുപ്പത്തിൽ ചിത്രങ്ങൾ ഷെയർ െചയ്യാനാവും എന്ന പ്രത്യേകതയുടെ ഇൗ സംവിധാനത്തിനുണ്ട്. നമ്മുടെ ചിത്രങ്ങളിലുള്ള ആളുകളെയും സാധനങ്ങളെയും തിരിച്ചറിഞ്ഞ് വേർതിരിക്കുന്ന സംവിധാനം കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്.
മെച്ചപ്പെട്ട സുരക്ഷ
iOS 11നെ അപേക്ഷിച്ച് കൂടുതൽ മികച്ച സുരക്ഷ പുതിയ ഒാപറേറ്റിങ് സിസ്റ്റം പ്രധാനം ചെയ്യുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. പ്രത്യേകിച്ച് സഫാരി ബ്രൗസർ. സോഷ്യൽ മീഡിയയിലൂടെ നമ്മെ കഷ്ടപ്പെടുത്തുന്ന മീഡിയ പ്ലഗിൻസും കുക്കീസ് ബേസ്ഡ് ട്രാക്കർമാരും നമ്മുടെ വിവരങ്ങൾ ചോർത്തുന്നതിൽ നിന്നും തടയും. പാസ്വേർഡുകൾ സുരക്ഷയോടെ സൂക്ഷിക്കുന്നതിന് െഎഫോണുകളിലും പുത്തൻ സംവിധാനങ്ങൾ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.