ഡാർക്-മോഡും പുത്തൻ മെമോജിയും; ഐ.ഒ.എസ് 13ാമൻെറ ബീറ്റ വേർഷൻ എത്തി
text_fieldsലോകമെമ്പാടുമുള്ള യൂസേഴ്സ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ആപ്പിളിൻെറ ഐഫോൺ ഓപറേറ്റിങ് സിസ്റ്റം ഐ.ഒ.എസിൻറ െ 13ാം വേർഷൻ റിലീസിനൊരുങ്ങുന്നു. പഴയ വേർഷനിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചും പുതിയ നിരവധി ഫീച്ചറുകൾ ഉൾകൊള്ളിച്ച ും എത്തുന്ന 13ാമൻെറ ബീറ്റ വേർഷൻ പുറത്തുവന്നിരിക്കുകയാണ്. പുതിയ വകഭേദത്തിൽ വരുന്ന മികച്ച ഫീച്ചറുകൾ പരിചയപ്പെട ാം-
എങ്ങും ഇരുട്ട്: 13ാം വേർഷനിലെ ഏറ്റവും ശ്രദ്ദേയമായ പുതുമ യു.ഐയിൽ ഡാർക് മോഡ് അവതരിപ ്പിച്ചു എന്നുള്ളതാണ്. ആൻഡ്രോയ്ഡ് അവരുടെ പത്താം വേർഷനായ ‘ക്യൂ’വിൽ ഡാർക് മോഡ് ഉൾകൊള്ളിച്ചതിന് പിന്നാ ലെയാണ് ഐ.ഒ.എസും ഡാർക് മോഡ് പരീക്ഷണത്തിന് മുതിരുന്നത്. നൈറ്റ് മോഡ് എന്ന ഫീച്ചറായിട്ടായിരിക്കും ഡാർക് മോഡ് ഉൾകൊള്ളിക്കുക. രാത്രികാലങ്ങളിൽ ഫോൺ ഉപയോഗിക്കുേമ്പാൾ കണ്ണിന് പ്രശ്നം വരുത്താത്ത വിധം ഫോണിൻെറ യു.ഐക്ക് ഇരുണ്ട നിറം നൽകുന്നതാണ് ഡാർക് മോഡ്. അത് ഏതൊക്കെ ആപ്പിൽ ഉൾകൊള്ളിക്കും എന്ന് വ്യക്തമല്ല.
കീബോർഡ് സ്മാർട്ടാകുന്നു: ആൻഡ്രോയ്ഡ് വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച കീബോർഡ് സ്വൈപ് സംവിധ ാനം ഒടുവിൽ ഐഫോണിൻെറ ഔദ്യോഗിക കീബോർഡിലും അവതരിപ്പിക്കുന്നു. ടൈപ്പ് ചെയ്യുന്നതിന് പുറമേ അക്ഷരങ്ങൾ സ്വൈപ് ചെയ്ത് എളുപ്പത്തിൽ വാക്യഘടനയുണ്ടാക്കാൻ സഹായിക്കുന്നതാണ് കീബോർഡ് സ്വൈപിങ് സംവിധാനം. 'ക്വിക്പാത്' എന്നാണ് ആപ്പിൽ ഇതിനെ വിളിക്കുന്നത്.
ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും പത്തരമാറ്റ്: ഫോട്ടോക്ക് പോർട്രെയ്റ്റ് ലൈറ്റിങ്ങ്, വിഡിയോ റൊട്ടേറ്റ് ചെയ്യാനുള്ള സംവിധാനം എന്നിവയും 13ാം വേർഷനിൽ ലഭ്യമാവും. പോർട്രെയ്റ്റ് ഷോട്ടുകൾ എടുക്കുേമ്പാൾ ചർമം കൂടുതൽ അഴകോടെ കാണാൻ ലൈറ്റിങ് എഫക്ട്സ് ഉൾപെടുത്തിയുള്ള പുതിയ ടൂൾ ആയിരിക്കും പോർട്രെയ്റ്റ് ലൈറ്റിങ്ങ്. കൂടാതെ അനേകം എഡിറ്റിങ് ഫിൽട്ടറുകളും ഉണ്ട്. വിഡിയോ വിഭാഗത്തിനായി പ്രത്യേകം എഡിറ്റിങ് ഫീച്ചറുകൾ വേറെയുമുണ്ട്. ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകൾ നീക്കം ചെയ്ത് മികച്ചവ തെരഞ്ഞെടുത്ത് കാണിക്കുന്ന പുതിയ ഫീച്ചറും ആകർഷകമാണ്.
ചിത്രങ്ങൾ വർഷം, മാസം, ദിവസം എന്നിങ്ങനെയാക്കി തിരിക്കുന്ന സംവിധാനം ഫോട്ടോ ആപ്പിൽ കൂടുതൽ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ലൈവ് ഫോട്ടോ വിഡിയോ എന്നിവ സ്ക്രോൾ ചെയ്യുേമ്പാൾ പ്ലേ ആകുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
സിരിക്ക് പുതിയ ശബ്ദം: ആപ്പിളിൻെറ പ്രശസ്തമായ വോയ്സ് അസിസ്റ്റൻറ് സിരിക്ക് പുതിയ ശബ്ദം 13ാം വേർഷനിൽ ലഭ്യമാകും. റോബോട്ടിക് എന്ന് തോന്നിക്കുന്ന ശബ്ദത്തിൽ നിന്നും വിഭിന്നമായി കൂടുതൽ സ്വാഭാവികതയോടുകൂടിയ ശബ്ദത്തിലായിരിക്കും ലോകത്തിൽ ഏറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന സിരി ഇനി സംസാരിക്കുക. സംസാരിക്കുേമ്പാൾ വരാറുള്ള ഇടവേളകൾ പരിഹരിക്കുന്നതടക്കമാണ് പുതിയ സിരി ഓഡിയോ അപ്ഡേറ്റ്.
മെമോജി മാറും: ആപ്പിളിൻെറ പ്രശസ്തമായ മെമോജി അവതാരങ്ങൾ ഇനി മെസ്സേജ് ആപ്പുകളിലും പ്രവർത്തിക്കും. അതെ സ്വന്തം മുഖത്തിന് സമാനമായ ആനിമേറ്റഡ് മുഖങ്ങൾ (ഇമോജികൾ) ഉണ്ടാക്കാൻ സഹായിക്കുന്നതാണ് മെമോജി. മെമോജിയിൽ പുതിയ അപ്ഡേഷൻ വരുന്നതോടെ കൂടുതൽ വ്യക്തതയിൽ നിങ്ങളുടെ മുഖം ഒരു ഇമോജിയായി മാറ്റിയെടുക്കാം. മുമ്പ് ഉണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചായിരിക്കും പുതിയ മെമോജി എത്തുക.
ആപ്പിൾ മാപ് നവീകരിക്കുന്നു: 2019 അവസാനത്തോടെ ആപ്പിൾ കാർപ്ലേയിൽ കൂടുതൽ മികവാർന്ന ഫീച്ചറുകൾ ഉൾകൊള്ളിക്കുന്നതോടെ മാപിൽ കൂടുതൽ നവീകരിച്ച സംവിധാനങ്ങൾ ദൃശ്യമാകും. റോഡുകൾ, ബീച്ച്, പാർക്, കെട്ടിടങ്ങൾ എന്നിവ എച്ച്ഡി ദൃശ്യമികവോടെയുള്ള ത്രിമാന കാഴ്ചയായി കാണാം.
ഒടുവിൽ ദൃശ്യങ്ങൾ മറക്കാത്ത ശബ്ദ സൂചകം: ആപ്പിളിൻെറ ഉപയോക്താക്കൾ കാലങ്ങളായി പരാതിയുന്നയിക്കുന്ന ഒരു കാര്യമാണ് ശബ്ദം കൂട്ടുേമ്പാഴും കുറക്കുേമ്പാഴും ദൃശ്യമാകുന്ന ഇൻഡിക്കേറ്റർ. ആവശ്യത്തിലധികം വലിപ്പത്തിൽ വോള്യം HUD പരന്നിങ്ങനെ കിടക്കുന്നത് കാരണം കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾക്ക് അത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതിന് പരിഹാരമായി ചെറിയ ഇൻഡിക്കേറ്ററാണ് 13ാം വേർഷനിൽ ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വശത്ത് നിന്നും പോപ് അപ് ആയി വരുന്ന പുതിയ ചെറിയ വിൻഡോ വലിയ ആശ്വാസമായിരിക്കും യൂസേഴ്സിന് നൽകുക.
New volume HUD in iOS 13 #WWDC19pic.twitter.com/UN5QcRq6gV
— Apple Hub (@theapplehub) June 4, 2019
ഐ.ഒ.എസ് 13ലെ മറ്റ് ചില ഫീച്ചറുകൾ
- ഇ-മെയിലിൽ മ്യൂട്ട് ത്രെഡ് സംവിധാനം
- കലണ്ടറിൽ ഇവൻറുകളിൽ അറ്റാച്ച്മെൻറ് ഉൾപ്പെടുത്താനുള്ള സംവിധാനം
- ഫേസ് ഐ.ഡി അൺലോക്ക് ചെയ്യുന്നത് 30 ശതമാനം വേഗത കൂട്ടി
- അപ്ലിക്കേഷനുകൾ ഓപൺ ചെയ്യുന്നത് രണ്ടിരട്ടി വേഗതയിൽ
- കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്നതിനായി ‘ലോ ഡാറ്റ’ മോഡ്
- കീബോർഡിൽ പുതിയ 38 ഭാഷകൾ
- ഓരോ ആപ്പിലും ഭാഷ തെരഞ്ഞെടുക്കാനുള്ള സംവിധാനം
iOS 13 നിലവിൽ ബീറ്റ ടെസ്റ്റിങ്ങിലാണ്. ബീറ്റ വേർഷൻ ഉപയോക്താക്കളുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് വൈകാതെ ആപ്പിൾ സ്മാർട്ട്ഫോണുകളിലും ഐ-പാഡുകളിലും പുതിയ താരം ലഭ്യമായി തുടങ്ങും. അതേസമയം ഐഫോൺ 6 ഉപയോഗിക്കുന്നവർക്ക് പുതിയ അപ്ഡേഷൻെറ കാര്യത്തിൽ ദുഃഖ വാർത്തയാണ്. ഐഫോൺ 6എസ് മുതലുള്ള മോഡലുകളിൽ മാത്രമായിരിക്കും 13ാമൻ കിട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.