Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഐ.ഒ.എസ്​ 13: പുതിയ...

ഐ.ഒ.എസ്​ 13: പുതിയ വിവരങ്ങൾ പുറത്ത്​

text_fields
bookmark_border
ios-13
cancel

ആപ്പിളിൻെറ ഏറ്റവും പുതിയ ഓപ്പറേറ്റിങ്​ സിസ്​റ്റം ​ഐ.ഒ.എസ്​ 13ൻെറ പുതിയ ചിത്രങ്ങൾ പുറത്ത്​. മാറ്റങ്ങളോടെ ഒരുങ്ങുന്ന ഐ.ഒ.എസ്​ 13നെ കുറിച്ചുള്ള വിവരങ്ങൾ ചില ടെക്​ സൈറ്റുകളാണ്​ പുറത്ത്​ വിട്ടത്​. വാട്​സ്​ ആപ്​ മാതൃകയിലേക്ക്​ ആപ്പിളിൻെറ മെസേജിങ്​ ആപ്​ മാറുമെന്നാണ്​ റിപ്പോർട്ടുകൾ.

പുതിയ മെസേജിങ്​ ആപിൽ പ്രൊഫൈൽ ചിത്രങ്ങളും സ്​റ്റാറ്റസുകളും കൂട്ടിച്ചേർക്കാനുള്ള അവസരവും നൽകും. ഗൂഗിളിൻെറ ജിബോർഡിന്​ സമാനമായ കീബോർഡും ഇക്കുറി ആപ്പിൾ നൽകുമെന്നാണ്​ സൂചന. പുതിയ ​മെമോജികളും അനിമോജികളും ആപ്പിൾ കൂട്ടിച്ചേർക്കും.മാപ്പുകൾ, മെയിൽ, റിമൈൻഡർ അപ്ലിക്കേഷൻ എന്നിവയിലെല്ലാം ചെറിയ മാറ്റങ്ങളുണ്ടാകും. ഫൈൻഡ്​ മൈ ഫോൺ, ഫൈൻഡ്​ മൈ ഫ്രണ്ട്​സ്​ ആപ്​ തുടങ്ങിയവയിലും ചില അപ്​ഡേഷനുകൾ പ്രതീക്ഷിക്കാം.


ആപ്പിളിൻെറ ഹെൽത്ത്​ ആപിലും ചില നിർണായക മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഡാർക്ക്​ മോഡും ഡു നോറ്റ്​ ഡിസ്​റ്റർബ്​ മോഡുമായിട്ടാണ്​ ഐ.ഒ.എസ്​ 13 എത്തുക. രക്ഷിതാക്കൾക്ക്​ ക​ുട്ടികൾ ഫോൺ ഉപയോഗിക്കു​േമ്പാൾ സ്​ക്രീൻ ടൈം നിയന്ത്രിക്കാനുള്ള സംവിധാനവും ഐ.ഒ.എസ്​ 13ലുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applemobilesmalayalam newsIos 13Technology News
News Summary - IOS 13 new information out-Technology
Next Story