ബാറ്ററി ശേഷി ഉയർത്തി; കിടിലൻ കാമറയുമായി ഐഫോൺ 12
text_fieldsഐഫോൺ എസ്.ഇ 2ന് പിന്നാലെ ആപ്പിൾ പുറത്തിറക്കുന്ന പുതിയ മോഡലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഫോണിെൻറ ഡിസ്പ്ലേ, കാമറ, ബാറ്ററി ശേഷി എന്നിവയെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. 2020 ഒക്ടോബറിൽ നാല് ഐഫോൺ മോഡലുകളാവും ആപ്പിൾ പുറത്തിറക്കുക.
5.4 ഇഞ്ച്, 6.1 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിലുള്ള ഐഫോൺ 12. 6.1 ഇഞ്ച്, 6.7 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിലുള്ള ഐഫോൺ 12 േപ്രാ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന മോഡലുകൾ. ഒ.എൽ.ഇ.ഡി, എൽ.സി.ഡി സ്ക്രീനുകളാവും ഫോണുകളിലുണ്ടാവുക.
ഐഫോൺ 12 പ്രോക്ക് 120ഹെഡ്സ് റിഫ്രഷ് റേറ്റ് ആപ്പിൾ നൽകിയേക്കും. 4,400 എം.എ.എച്ചാവും ബാറ്ററി ശേഷി. സ്ക്രീനിലെ നോച്ചിെൻറ വലിപ്പവും കുറക്കും. ഫേസ് അൺലോക്കിനായി മുൻ കാമറക്കൊപ്പം വൈഡ് ആംഗിൾ ലെൻസ് ഉൾപ്പെടുത്തും. 3x സൂം ചെയ്യാവുന്ന ടെലിഫോട്ടോ ലെൻസും കാമറക്കൊപ്പമുണ്ടാവും. പോർട്രയിറ്റ് ഫോട്ടോകൾക്കായി ലിഡാർ ഡെപ്ത് സെൻസറാണ് ഉണ്ടാവുകയെന്നും സൂചനകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.