ആദ്യമായി ഡ്യുവൽ സിം; കിടിലൻ മോഡലുകളുമായി ആപ്പിൾ
text_fields
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മൂന്ന് പുതിയ െഎഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കി. െഎഫോൺ X എസ്, X എസ് മാക്സ്, X ആർ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. ആപ്പിൾ X എസിന് 5.8 ഇഞ്ചും X എസ് മാക്സിന് 6.5 ഇഞ്ചുമാണ് ഡിസ്പ്ലേ വലിപ്പം. സുപ്പർ റെറ്റിന ഒ.എൽ.ഇ.ഡി ഡിസ്പ്ലേയാണ് ഇരു മോഡലുകൾക്കും നൽകിയിരിക്കുന്നത്.
െഎഫോൺ എക്സിലെ A11 പ്രൊസസർ മാറ്റി കൂടുതൽ കരുത്ത് കൂടിയ A12 ആണ് ഇരു മോഡലുകൾക്കും നൽകിയിരിക്കുന്നത്. പഴയ പ്രൊസസറുമായി താരത്മ്യം ചെയ്യുേമ്പാൾ 15 ശതമാനം വേഗത കൂടുതലാണ്. മുൻ മോഡലിനേക്കാൾ 40 ശതമാനം ബാറ്ററി ഉപയോഗവും കുറവാണ്. 50 ശതമാനം കൂടുതൽ വേഗതയിൽ ഗ്രാഫിക്സും പ്രത്യേകതയാണ്. ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാൻ ആദ്യമായി ഡ്യുവൽ സിം കൂടി ഫോണിനൊപ്പം ഉൾപ്പെടുത്തി. സാധാരണ സ്ലിം സ്ലോട്ട് കൂടാതെ ഇ-സിം കാർഡ് കൂടി പുതിയ െഎഫോണിൽ ഉപയോഗിക്കാം.
12 മെഗാപിക്സലിെൻറ ഇരട്ട പിൻ കാമറകളാണ് മോഡലുകൾക്ക് ആപ്പിൾ നൽകിയിരിക്കുന്നത്. ഒരു കാമറക്കൊപ്പം ടെലിഫോേട്ടാ ലെൻസും മറ്റൊന്നിന് വൈഡ് ആംഗിൾ ലെൻസുമാണ് ഉൾപ്പെടുത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറ സേവനം ഇരുഫോണുകളിലും ഉപയോഗിച്ചിട്ടുണ്ട്. ഗെയിമിങ്ങിലുൾപ്പടെ ഇതിെൻറ ഭാഗമായി വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാവും.
കൂടുതൽ ആളുകളിലേക്ക് െഎഫോൺ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് െഎഫോൺ X ആർ എന്ന മോഡൽ ആപ്പിൾ പുറത്തിറക്കിയത്. 6.1 ഇഞ്ച് എൽ.സി.ഡി ഡിസ്പ്ലേയുമായാണ് െഎഫോൺ x ആർ പുറത്തിറങ്ങുന്നത്. വില കുറഞ്ഞ മോഡലായ െഎഫോൺ X ആറിൽ വൈഡ് ആംഗിൾ ലൈൻസുമായെത്തുന്ന ഒരു കാമറ മാത്രമാണ് ഉള്ളത്. 64,128,256 ജി.ബി വേരിയൻറുകളിൽ െഎഫോൺ X ആർ വിപണിയിലെത്തും. െഎഫോൺ X എസിനും മാക്സിനുംമൊപ്പം 512 ജി.ബിയുടെ വേരിയൻറ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 749 ഡോളറിലാണ് െഎഫോൺ X ആറിെൻറ വില തുടങ്ങുന്നത്. മറ്റ് രണ്ട് മോഡലുകൾക്കും യഥാക്രം 999 ഡോളറും 1099 ഡോളറുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.